ഇന്‍ഡോര്‍: ബ്രിട്ടനില്‍ നിന്നുമെത്തിയ 32 പേരെ കണ്ടെത്താനാകാതെ മധ്യപ്രദേശ് സര്‍ക്കാര്‍. 125 പേരാണ് ബ്രിട്ടനില്‍ നിന്നും എത്തിയത്. ഇതില്‍ 93 പേരെ കൊവിഡ് പരിശോധനക്കായി അയച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ളവരെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ഡിസംബര്‍ 22നാണ് ഇവര്‍ എത്തിയതെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. 23ന് ശേഷം 41 പേര്‍ എത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ ദേവാസിലും രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളുമാണ്.
ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്ക് പട്ടിക തയ്യാറാക്കി വരികയാണെന്ന് ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. തിലക് നഗർ (11) ഭവാർക്വാൻ, തുക്കോഗഞ്ച്, വിജയ് നഗർ (10), ജൂനി ഇൻഡോർ (9), അന്നപൂർണ (8) എംഐജി പോലീസ് സ്റ്റേഷൻ ഏരിയ (7) എന്നിങ്ങനെയാണ് തിരിച്ചെത്തിയവരുടെ കണക്ക്. ദേവാസ് ജില്ലയിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ 93 യാത്രക്കാരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയവരുടെ സാമ്പിലളുകള്‍ പരിശോധനക്ക് അയച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.