പട്‌ന: രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന ബിഹാറില്‍ ഒരുമണി വരെ 32.86 ശതമാനം വോട്ട് രേഖപ്പെടുത്തി. 94 മണ്ഡലങ്ങളിലായി 2.85 കോടി ജനങ്ങളാണ് സംസ്ഥാനത്ത് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. 17 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങുമായി റെക്കോര്‍ഡിട്ടിരിക്കുന്നത് മുസാഫര്‍പൂരാണ്. 41.25 ശതമാനമാണ് മുസാഫര്‍പൂരിലെ പോളിങ് ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പ് വ്യക്തമാക്കുന്നു. ദര്‍ബാങ്കയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം. 26.73 ശതമാനമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. പട്‌നയില്‍ 28 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പ്; ഒരുമണി വരെ 32.86 ശതമാനം പോളിങ്
41.25 ശതമാനം വോട്ടോടെ മുസാഫര്‍പൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയത്