ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ 300 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കും; യോഗി ആദിത്യനാഥ്

കൊവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്തെ 'കൊറോണ കർഫ്യൂ' മെയ് 17 ന് രാവിലെ 7 മണി വരെ നീട്ടിയിരുന്നു.

300 oxygen plants being set up in UP says Yogi Adityanath 300 oxygen plants being set up in UP, says Yogi Adityanath Yogi Adityanath ഉത്തര്‍പ്രദേശില്‍ 300 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതായി യോഗി ആദിത്യനാഥ് യോഗി ആദിത്യനാഥ് ഓക്സിജന്‍ പ്ലാന്‍റുകള്‍ ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശില്‍ 300 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതായി യോഗി ആദിത്യനാഥ്
author img

By

Published : May 10, 2021, 9:26 PM IST

ലഖ്നൗ: സംസ്ഥാനത്ത് 300 ഓക്സിജൻ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഓക്സിജൻ ലഭ്യതക്കായി സംസ്ഥാനം മറ്റാരെയും ആശ്രയിക്കാതെ സ്വന്തം ഓക്സിജന്‍ പ്ലാന്‍റുകൾ സ്ഥാപിക്കുകയാണ്. മെയ് ഒൻപതിന് സംസ്ഥാനത്ത് 1000 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പ്രത്യേക ട്രെയിനുകളില്‍ ഓക്സിജന്‍ എത്തിച്ചതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുകയും ചെയ്തു.

Read Also….. ഉത്തര്‍പ്രദേശില്‍ മെയ് 17 വരെ കൊവിഡ് കര്‍ഫ്യൂ നീട്ടി

കൊവിഡിന്‍റെ രണ്ടാം തരംഗം പുതിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഓക്സിജന്‍റെ ആവശ്യം പെട്ടെന്ന് ഉയർന്നതായും അദ്ദേഹം പറഞ്ഞു. ഓക്സിജൻ എക്‌സ്‌പ്രസ് ഉപയോഗിച്ചും വ്യോമസേനയുടെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ചും ഓക്സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. എല്ലാ ജില്ലകൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയിട്ടുണ്ട്. കൊവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്തെ 'കൊറോണ കർഫ്യൂ' മെയ് 17 ന് രാവിലെ 7 മണി വരെ നീട്ടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.