ലഖിംപുർ ഖേരി: ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ മൂന്ന് സ്‌കൂൾ വിദ്യാര്‍ഥിനികളെ ഡല്‍ഹിയില്‍ നിന്നും കണ്ടെത്തി. ലഖിംപുർ ഖേരി ജില്ലയിലെ നിഘസൻ പ്രദേശത്ത് നിന്ന് ശനിയാഴ്‌ചയാണ് പെണ്‍കുട്ടികളെ കാണാതായത്. വീടുകളില്‍ കഴിയുന്നതില്‍ അസ്വസ്ഥരയാതുകൊണ്ടാണ് കുട്ടികള്‍ നാടുവിട്ടതെന്നാണ് വിവരം. ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ് മൂവരും.
ഇവര്‍ കർഷക കുടുംബങ്ങളിൽ പെട്ടവരാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് വിജയ് ദുൽ പറഞ്ഞു. ഒക്‌ടോബര്‍ 30 ന് രാവിലെ 9.15ന് സൈക്കിളിൽ ഒരുമിച്ചാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോയത്. മൂവരും സൈക്കിൾ പാർക്ക് ചെയ്യുന്നതും ബസിൽ കയറുന്നതും കടകളിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ബസില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയും തുടര്‍ന്ന് മറ്റൊരാള്‍ ഇവരുടെ കൂടെ പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
ALSO READ: ഒടുവില്‍ മടക്കവും ഒന്നിച്ച്; ചത്തീസ്‌ഗഡിലെ ഇരട്ട സഹോദരന്മാര്‍ മരിച്ച നിലയില്‍
ദൃശ്യം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മൂവരും ഇപ്പോള്‍ സുരക്ഷിതരാണെന്നും കുട്ടികളെ വീട്ടിലെത്തിച്ചെന്നും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെൺകുട്ടികള്‍ക്ക് 15 വയസായതിനാൽ ഇന്ത്യന്‍ ശിക്ഷാനിയമ പ്രാകാരം തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസെടുത്തു.