ബെംഗളൂരു: റോഡിൽ നിർത്തിയിട്ടിരുന്ന റോഡ് റോളർ മോഷ്‌ടിച്ച കേസിൽ ഒരാൾ പിടിയിൽ. കാമാക്ഷിപാലിയ സ്വദേശിയായ പവൻ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികളായ നാഗരാഭവി സ്വദേശി എൻ. വിനയ്, ഇസ്‌മയിൽ എന്നിവർക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.
കഹന്ദ്രയ്‌ക്കടുത്ത് റോഡിൽ നിർത്തിയിട്ടിരുന്ന റോഡ് റോളർ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഗ്യാസ് കട്ടറും മെഷീനുകളും ഉപയോഗിച്ച് റോളർ കഷ്‌ണങ്ങളാക്കി മുറിച്ച് ഒരു കിലോയ്‌ക്ക് 28 രൂപയ്ക്ക് പ്രതികൾ വിലപ്പന നടത്തി. റോഡ് റോളർ ഉടമ വി സെൽവരാജ് 12 വർഷം മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയ്‌ക്കാണ് ഇത് വാങ്ങിയത്.
ALSO RAED: നോയിഡയില്‍ കുട്ടികളെ മതപരിവർത്തനം നടത്തുന്നതായി ആരോപണം
ലോക്ക്ഡൗൺ ആയതിനെ തുടർന്ന് ജോലി ഇല്ലാത്തതിനാൽ റോളർ റോഡിൽ നിർത്തിയിട്ടശേഷം സെൽവരാജ് തമിഴ്‌നാട്ടിലേക്ക് പോയി. ജൂൺ 19ന് തിരിച്ചെത്തി റോളർ കാണാത്തിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.