ശ്രീനഗർ: ബാരാമുള്ളയിലെ സോപോറിൽ തിങ്കളാഴ്ച പൊലീസുമായും സുരക്ഷാ സേനയുമായും ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ (എൽഇടി) തീവ്രവാദികളെ തിരിച്ചറിഞ്ഞു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. സോപോറിൽ നിന്നുള്ള മുദാസിർ അഹമ്മദ്, ബ്രത്ത് കലാനിൽ നിന്നുള്ള ഖുർഷീദ് അഹമ്മദ് മിർ, പാകിസ്ഥാൻ തീവ്രവാദിയായ അബ്ദുല്ല അസ്റാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
also read:യുപിയിൽ 213 പേർക്ക് കൊവിഡ്; 46 മരണം
കൊല്ലപ്പെട്ട തീവ്രവാദികളെല്ലാം നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ്. മാർച്ച് 29 ന് സോപോറിലെ മുനിസിപ്പൽ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ നിരവധി കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദി മുദാസിർ അഹമ്മദിനെതിരെയാണ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
സോപ്പോർ പ്രദേശത്ത് നിരവധി ഹുറിയത്ത് പ്രവർത്തകരെയും സപഞ്ചുകളെയും കൊലപ്പെടുത്തിയതിലും ഇയാൾ പങ്കാളിയാണ്. മാർച്ച് 25 ന് ശ്രീനഗറിലെ ലാവെപോറ പ്രദേശത്ത് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവും മുദാസിറിന്‍റെ നേതൃത്വത്തിലായിരുന്നു. സിവിലിയൻ അതിക്രമങ്ങളിലും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണത്തിലും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.