ഹൈദരാബാദ്: തെലങ്കാന ഐടി മന്ത്രി കെ.ടി രാമ റാവുവിന്‍റെ (കെടിആർ) ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 3.2 കോടി തൈകൾ നട്ടുപിടിപ്പിച്ചു. 'ദ ഗ്രീൻ ചലഞ്ച് ഇന്ത്യ'യുടെ (ജിഐജി) ഭാഗമായിക്കൂടിയാണ് സംസ്ഥാനത്തൊട്ടാകെ ഇത്രയും തൈകൾ നട്ടുപിടിപ്പിച്ചത്. തെലങ്കാന രാഷ്ട്രീയ സമിതി (ടിആർഎസ്) പ്രവർത്തകരുടെ നേതൃത്വത്തിലാണ് തൈനടൽ പരിപാടി നടന്നത്.
കെടിആറിന്‍റെ 45ാമത്തെ ജന്മദിനത്തിന്‍റെ ഭാഗമായി 3.2 കോടി തൈകൾ നട്ടത്ത് "ദ ഗ്രീൻ ചലഞ്ച് ഇന്ത്യ"ക്ക് ഒരു നാഴികക്കല്ലാണെന്ന് ടിആർഎസ് രാജ്യസഭ എംപി ജോഗിനിപള്ളി സന്തോഷ് കുമാർ പറഞ്ഞു. സന്തോഷ് കുമാറാണ് ദ ഗ്രീൻ ചലഞ്ച് ഇന്ത്യ കാമ്പയിന് തുടക്കമിട്ടത്. തൈ നടൽ പരിപാടിയുടെ ഭാഗമായി 40.343 ലക്ഷം തൈകൾ വനത്തിനുള്ളിൽ നട്ടുപിടിപ്പിച്ചതായി തെലങ്കാന വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൻ കെടി രാമ റാവു കെടിആർ എന്നാണ് അറിയപ്പെടുന്നത്.
Also read: പാമ്പൻ പാലത്തിന്‍റെ തൂണില്‍ ബാർജ് ഇടിച്ചു; സുരക്ഷയില്‍ ആശങ്ക