മുംബൈ: കൊവിഡ് രോഗിയിൽ നിന്നും ഓക്‌സിജൻ വെന്‍റിലേറ്റർ സൗകര്യത്തിന് ഒരു ലക്ഷം രൂപ ഈടാക്കിയ മൂന്ന് ഡോക്‌ടർമാർ പിടിയിൽ. പൂനെയിലെ പിംപ്‌രി ചിഞ്ച്വാഡ് പ്രദേശത്താണ് സംഭവം. സംഭവത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ പരാതി നൽകിയതായും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ റെംഡെസിവിർ പോലുള്ള കൊവിഡ് മരുന്നുകളും ഓക്‌സിജൻ സിലിണ്ടറുകളുമടക്കം കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചതിനും നിരവധി പേർക്കെതിരെ രാജ്യത്ത് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പൂനെയിൽ നിലവിൽ 1,08,915 സജീവ കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 9,717 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.