ETV Bharat / bharat

ഉത്തർപ്രദേശിൽ മൂന്ന് പേര്‍ മരിച്ചു; വ്യാജമദ്യം കഴിച്ചെന്ന് സംശയം - 3 die after consuming 'spurious liquor' in UP

ദിലീപ് കോരി (48), പ്രദീപ് കോരി (35), സിദ്ദാന്ത് (65) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും കടാരിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ്

ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് മൂന്ന് മരണം  ഉത്തർപ്രദേശ്  3 die after consuming 'spurious liquor' in UP  uttarpradesh
ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് മൂന്ന് മരണം
author img

By

Published : Mar 31, 2021, 2:03 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ മരിച്ചു. ദിലീപ് കോരി (48), പ്രദീപ് കോരി (35), സിദ്ദാന്ത് (65) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും കടാരിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ചൊവാഴ്ചയാണ് ദിലീപ് കോരി, പ്രദീപ് കോരി, സിദ്ദാന്ത്, ധർമേന്ദ്ര എന്നിവർ മദ്യം കഴിച്ചത്. രാത്രിയോടെ ഇവരുടെ നില ഗുരുതരമാവുകയായിരുന്നു.

അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ധർമേന്ദ്ര അമേത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി വിട്ടുകൊടുത്തിട്ടുണ്ടെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം വ്യക്തമാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.