ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഗാസിയാബാദ് സ്വദേശിയായ അങ്കിത് ചൗദരിയാണ് (29) മരിച്ചത്. ഏപ്രിൽ 15നാണ് അങ്കിതിനെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടലിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അങ്കിത് വെള്ളിയാഴ്‌ച്ച പുലർച്ചെയോടെയാണ് മരിക്കുന്നത്. രോഗം ഗുരുതരമായതിനെത്തുടർന്ന് ഓക്‌സിജൻ സഹാഹത്തോടയാണ് ജീവൻ നിലനിർത്തിയിരുന്നത്. 2015ലാണ് അങ്കിത് ഡൽഹി പൊലീസിന്‍റെ ഭാഗമായത്.
കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ഏപ്രിൽ 15 നാണ് അങ്കിതിനെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്