ലഖ്നൗ: ഉത്തർ പ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിൽ 28കാരിയായ ഗർഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നാല് മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ മുറിയിലെ കട്ടിലിലാണ് കാണപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
ഗ്രാമത്തിലെ മറ്റൊരു സ്ത്രീക്കെതിരെ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. കൊലപാതകത്തിനുള്ള കാരണം പരാതിയിൽ പരാമർശിച്ചിട്ടില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.