മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് അറേബ്യൻ കടലിൽ മുങ്ങിയ ബാർജിൽ നിന്ന് കാണാതായവർക്കുള്ള തെരച്ചിൽ ആറാം ദിവസവും തെരച്ചിൽ തുടരുന്നു. ബാർജിലുണ്ടായിരുന്ന 15 പേരെയും, വരപ്രദ എന്ന ടഗ് ബോട്ടിലെ 11 പേരെയും ഇനിയും കണ്ടെത്താനുണ്ട്. തെരച്ചിൽ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി സ്‌പെഷ്യലൈസ്ഡ് ഡൈവിങ് സംഘങ്ങളെ നാവികസേന ഏർപ്പെടുത്തി. ബാർജിലുണ്ടായിരുന്ന 261 പേരിൽ 186 പേരെ കണ്ടെത്തിയിട്ടുണ്ട്. വരപ്രദയിലുണ്ടായിരുന്ന 13 പേരിൽ രണ്ട് പേരെ കണ്ടെത്തി.
എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനു വേണ്ടി മുംബൈയ്ക്കടുത്ത് കടലില്‍ നങ്കൂരമിട്ടുകിടന്ന ബാര്‍ജുകള്‍ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ നിയന്ത്രണം വിട്ട് ഒഴുക്കില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ട ബാര്‍ജുകളില്‍ നിന്ന് 186 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തുകയും 26 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്‌തിരുന്നു.
READ MORE: ബാർജ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 35-75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി