ഐസോൾ: മിസോറാമിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 4,178 ആയി. പുതിയ കേസുകളിൽ 14 എണ്ണം ഐസോളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ലങ്‌ലേയിൽ നിന്ന് ആറ് പേർക്കും ഹഹ്തിയാലിൽ നിന്ന് രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
പുതിയതായി സ്ഥിരീകരിച്ച കേസുകളിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. മിസോറാമിൽ 146 സജീവ കേസുകളുണ്ട്. 4,024 പേർക്ക് രോഗം ഭേദമായി. എട്ട് പേർ മരിച്ചു.