ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാനായി ബിജെപി മുഖ്യമന്ത്രിമാരുടേയും ഉപ മുഖ്യമന്ത്രിമാരുടേയും യോഗം ഡല്‍ഹിയില്‍ അടുത്തയാഴ്‌ച ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അധ്യക്ഷം വഹിക്കും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കുറഞ്ഞ വോട്ട് മാര്‍ജിനുകളില്‍ പരാജയപ്പെട്ട 144 മണ്ഡലങ്ങളില്‍ എങ്ങനെ വിജയിക്കാം എന്നതായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. പ്രധാനമന്ത്രി അധ്യക്ഷം വഹിക്കുന്ന യോഗത്തിന് മുന്നോടിയായി സപ്റ്റംബര്‍ ആറിന് വൈകിട്ട് 4.30ന് യോഗം നടക്കും. ഈ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, സംഘടനാ ജോയിന്‍റ് സെക്രട്ടറി വി സതീഷ് കൂടാതെ മണ്ഡലങ്ങളുടെ ക്ലസ്റ്ററുകളുടെ ചുമതലയുള്ളവര്‍ എന്നിവര്‍ പങ്കെടുക്കും.
144 ലോക്‌സഭാ മണ്ഡലങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് അവയെ വിവിധ കേന്ദ്ര മന്ത്രിമാരുടെ ചുമതലയില്‍ കൊണ്ടുവന്നിരുന്നു. സ്‌മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, ബുപേന്ദ്രയാദവ്, അനുരാഗ് താക്കൂര്‍, നരേന്ദ്ര തോമര്‍, സഞ്ജീവ് ബല്യയാന്‍, മഹേന്ദ്ര പാണ്ഡെ ഉള്‍പ്പെടെയുള്ള 15 മന്ത്രിമാര്‍ക്കാണ് ഈ ക്ലസ്റ്ററുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഈ ലോക്‌സഭാ മണ്ഡലങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ച് ക്ലസ്റ്ററിന്‍റെ ചുമതലയുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി യോഗത്തില്‍ ചര്‍ച്ചചെയ്യും. ക്ലസ്റ്ററിന്‍റെ ചുമതലയുള്ളവരോട് ഓഗസ്റ്റ് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ മണ്ഡലങ്ങളില്‍ എങ്ങനെ വിജയിക്കാം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു . ഈ 144 മണ്ഡലങ്ങളിലും ജെപി നദ്ദയും അമിത് ഷായും സന്ദര്‍ശനം നടത്തിയിരുന്നു.