ETV Bharat / bharat

ഡൽഹിയില്‍ കടയ്‌ക്ക് നേരെ വെടിവയ്‌പ്പ്; പ്രതികളായ രണ്ടുപേര്‍ക്കായി തെരച്ചില്‍

author img

By

Published : Nov 1, 2021, 9:47 AM IST

സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഡൽഹി  വെടിവയ്‌പ്പ്  FIR registered  Delhi sweets  open fire  men open fire  Delhi  Delhi news
ഡൽഹിയില്‍ കടയ്‌ക്ക് നേരെ വെടിവയ്‌പ്പ്; പ്രതികളായ രണ്ടുപേര്‍ക്കായി തെരച്ചില്‍

ന്യൂഡല്‍ഹി: ഡൽഹിയില്‍ ബേക്കറി കടയ്‌ക്ക് നേരെ വെടിവയ്‌പ്പ്. നജാഫ്‌ഗഡിലെ തിരക്കേറിയ കടയിലെത്തിയ മുഖം മറച്ച രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് 6.10 നാണ് സംഭവം നടന്നത്. നാല് റൗണ്ട് വെടിയുതിര്‍ത്തെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ALSO READ: നായയുടെ കടിയേറ്റയാൾക്ക് നല്‍കിയത് കൊവിഡ് വാക്‌സിൻ ; അന്വേഷണം

വെടിവപ്പിനുശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടതായി കടയുടമ അശോക് മിത്തല്‍ പറയുന്നു. ഉടമയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ തിരിച്ചറിയുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള എല്ലാ സി.സി.ടി.വി ക്യാമറകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.