ഐസ്‌വാള്‍: മിസോറാമിലെ നദിയിൽ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചതായി പൊലീസ്. ചമ്പായ് വെങ്‌ത്‌ലാങ് സ്വദേശിയായ ലാൽബിയക്നുങ്ക(21), ഐസ്വാൾ സ്വദേശി ലാൽറെംലിയാന(21) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച ഐസ്വാളിലെ തുയിരിവാങ് നദിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഫാൽക്കാവ് സോറം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും.