ലഖ്‌നൗ: ഉത്തർപ്രദേശിലെ ഭഡോഹിയിൽ വ്യത്യസ്ത സംഭവങ്ങളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി.
ഗോപിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഏഴ് വയസുള്ള പെൺകുട്ടിയെ 24 വയസുകാരൻ വ്യാഴാഴ്‌ച പീഡനത്തിനിരയാക്കി. ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുകൊണ്ടിരിക്കെ മറ്റൊരു ഗ്രാമത്തിലെ ആളുകൾ സ്റ്റേഷനിൽ എത്തി ഏഴ് വയസുകാരിയെ 20കാരൻ പീഡനത്തിനിരയാക്കിയതായി പൊലീസ് പറയുന്നു.
രണ്ട് സംഭവങ്ങളിലും പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ പീനൽ കോഡിലെ ബന്ധപ്പെട്ട സെക്ഷനുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഇരു സംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്‌തതായും പൊലീസ് പറഞ്ഞു. രണ്ട് പെൺകുട്ടികളെയും വൈദ്യ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
Also Read: മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പാര്‍ട്ടിയുടെ പൊതുനിലപാട്; പിന്തുണയുമായി എ. വിജയരാഘവന്‍