ന്യൂഡല്‍ഹി: ഈ വര്‍ഷം ഇതുവരെ 2,500 ഡല്‍ഹി പൊലീസ് അംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും അതില്‍ 767 പേര്‍ രോഗമുക്‌തരായെന്നും ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് അഡീഷണല്‍ കമ്മിഷണര്‍ ചിന്‍മോയി ബിസ്വാലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സുഖം പ്രാപിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ചെന്ന് ഡല്‍ഹി പൊലീസ് വ്യക്‌തമാക്കി.
ഡല്‍ഹി പൊലീസ് അംഗങ്ങള്‍ക്ക് ബൂസ്‌റ്റര്‍ ഡോസ് നല്‍കാനുള്ള പ്രത്യേക ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എണ്‍പതിനായിരമാണ് ഡല്‍ഹി പൊലീസിന്‍റെ അംഗബലം. കൊവിഡ് വാക്‌സിന്‍ ഇനിയും സ്വീകരിക്കാത്ത അംഗങ്ങളോടും അവരുടെ കുടുംബങ്ങളോടും വാക്‌സിന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
മെഡിക്കല്‍ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ വീണ്ടും മെഡിക്കല്‍ ഉപദേശം തേടണമെന്നും സര്‍ക്കുലറില്‍ വ്യക്‌തമാക്കുന്നുണ്ട്. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും രോഗലക്ഷണങ്ങള്‍ കാലതാമസം കൂടാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ALSO READ:പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരി 20ലേക്ക് മാറ്റി