ETV Bharat / bharat

ആര്‍മി റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുക്കുകയായിരുന്ന 18കാരന്‍ ഓട്ടത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു - heart attack while runninmg

ഉത്തരാഖണ്ഡിലെ പിത്തോരഗഡിലാണ് സംഭവം. സൈന്യത്തില്‍ ചേരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്ന പരസ് എന്ന 18കാരനാണ് മരിച്ചത്

Pithoragarh youth  died heart attack  army recruitment  died while running  ഒട്ടത്തിനിടയില്‍ ഹൃദയാഘാതം  ഉത്തരാഖണ്ഡിലെ പിത്തോരഗഡിലാണ്  പിത്തോരഗഡ്  കൗമാരക്കാരന്‍ ഓടുന്നതിനിടയില്‍ ഹൃദയാഘാതം  കൗമാരക്കാരിലെ ഹൃദയാഘാതം  heart attack while runninmg  heart attack in teenage
ഹൃദയാഘാതം
author img

By

Published : Feb 4, 2023, 6:15 PM IST

പിത്തോരഗഡ്(ഉത്തരാഖണ്ഡ്): ഓടുന്നതിനിടയില്‍ 18വയസുകാരന്‍ ഹൃദയാഘാതം വന്ന് മരിച്ചു. ഉത്തരാഖണ്ഡിലെ പിത്തോരഗഡില്‍ കരസേന റിക്രൂട്ട്‌മെന്‍റ് റാലിക്കായി തയാറെടുക്കുകയായിരുന്ന പരസ് ആണ് മരിച്ചത്. പിത്തോരഗഡിലെ ദേവ്‌ സിങ് മൈതാനത്ത് ദിവസവും ഓടാനായി പരസ്‌ വരാറുണ്ടായിരുന്നു.

ഇന്ന് ഇങ്ങനെ ഓടുന്നതിനിടയില്‍ പരസ് പെട്ടെന്ന് ട്രാക്കില്‍ വീഴുകയായിരുന്നു. കൂടെ പരിശീലനത്തിന് ഉണ്ടായിരുന്നവര്‍ പെട്ടെന്ന് പരസിനെ അടുത്തുള്ള ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണമെന്നായിരുന്നു പരസിന്‍റെ വലിയ ആഗ്രഹമെന്ന് സുഹൃത്തുക്കളും അയല്‍വാസികളും പറഞ്ഞു. സൈന്യത്തില്‍ ജോലി ലഭിക്കുന്നതിനായി പരസ് കഠിനാധ്വാനം ചെയ്യുമായിരുന്നു. ഏത് കാലാവസ്ഥയിലും പരസ് വ്യായാമം മുടക്കാറില്ലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.