ETV Bharat / bharat

അഫ്‌ഗാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയില്‍ ; രക്ഷാദൗത്യം പുരോഗമിക്കുന്നു

author img

By

Published : Aug 23, 2021, 2:46 PM IST

ദോഹയില്‍ നിന്നാണ് 146 പേരടങ്ങുന്ന സംഘം ഡല്‍ഹിയില്‍ എത്തിയത്

അഫ്‌ഗാന്‍ രക്ഷാദൗത്യം വാര്‍ത്ത  അഫ്‌ഗാന്‍ ഇന്ത്യ രക്ഷാദൗത്യം വാര്‍ത്ത  ഇന്ത്യക്കാര്‍ മടങ്ങിയെത്തി വാര്‍ത്ത  ഇന്ത്യന്‍ സംഘം ഡല്‍ഹി വാര്‍ത്ത  അഫ്‌ഗാന്‍ ഇന്ത്യന്‍ സംഘം ഡല്‍ഹി വാര്‍ത്ത  146 ഇന്ത്യക്കാര്‍ ഡല്‍ഹി വാര്‍ത്ത  കാബൂള്‍ ഇന്ത്യക്കാര്‍ മടങ്ങിയെത്തി വാര്‍ത്ത  അഫ്‌ഗാനിസ്ഥാന്‍ ഇന്ത്യ രക്ഷാദൗത്യം വാര്‍ത്ത  146 indians evacuated news  indians evacuation news  afgan indians evacuated news  afgan indians evacuated delhi news
അഫ്‌ഗാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി : അഫ്‌ഗാനിസ്ഥാനില്‍ നിന്ന് 146 ഇന്ത്യക്കാരെ കൂടി തിരികെയെത്തിച്ചു. ദോഹയില്‍ നിന്നാണ് 146 പേരടങ്ങുന്ന സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

കാബൂളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് 14ന് കാബൂളിൽ നിന്ന് ഇവരെ ഖത്തറിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഏത് സമയത്തും അഫ്‌ഗാനിസ്ഥാൻ വിടാൻ തയ്യാറായിരിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നതായി സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.

യുഎസ് എംബസിയുടെ വിമാനത്തിലാണ് ഖത്തറിലേക്ക് കൊണ്ടുപോയത്. അവിടെ സൈനിക കേന്ദ്രത്തിൽ താമസിച്ചു.

യുഎസ് എംബസി ഇന്ത്യൻ എംബസിയുമായി സംസാരിച്ചതിന് ശേഷം ഇന്ത്യൻ എംബസിയിൽ നിന്നുള്ള ആളുകൾ കൊണ്ടുപോകാൻ എത്തിയെന്നും സംഘത്തിലുണ്ടായിരുന്നവര്‍ വ്യക്തമാക്കി.

Read more: കാബൂൾ വിമാനത്താവളത്തിൽ വെടിവയ്‌പ്; സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

മൂന്ന് വ്യത്യസ്‌ത വിമാനങ്ങളിലായി 329 ഇന്ത്യന്‍ പൗരന്മാര്‍ ഉൾപ്പെടെ 400 പേരെ ഞായറാഴ്‌ച ഇന്ത്യ തിരികെയെത്തിച്ചു.

അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ രാജ്യത്ത് എത്തിക്കുന്നതിനായി കാബൂളിൽ നിന്ന് പ്രതിദിനം രണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ ഇന്ത്യയ്ക്ക് നാറ്റോ സേന അനുമതി നൽകിയിട്ടുണ്ടെന്ന് ശനിയാഴ്‌ച എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ഖത്തര്‍ വഴിയും താജിക്കിസ്ഥാനിലെ ദുഷാൻബെ വഴിയുമാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കുന്നത്.

അഫ്‌ഗാനിസ്ഥാനിലെ അംബാസഡര്‍, മറ്റ് നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ 180 ഓളം യാത്രക്കാരെ വ്യോമസേന നേരത്തേ എത്തിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.