ETV Bharat / bharat

'142 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി'; സർക്കാർ സ്‌കൂൾ പ്രിൻസിപ്പാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ - pocso case haryana

142 minor girls at Haryana govt school allege sexual assault by principal over 6 years: ഹരിയാനയിലെ ജിൻഡ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പാളിനെതിരെയാണ് അതേ സ്‌കൂളിലെ 142 വിദ്യാർഥികൾ പീഡന പരാതി നൽകിയത്.

school girls raped by principal  school children sexually assaulted by principal  girls sexually assaulted by school principal  principal rape case  Haryana govt school principal rape case  ലൈംഗികാതിക്രമം പ്രിൻസിപ്പാൾ  പ്രിൻസിപ്പാൾ ലൈംഗികാതിക്രമത്തിന് പിടിയിൽ  പീഡനം പ്രിൻസിപ്പാൾ അറസ്റ്റിൽ  ലൈംഗികപീഡനം സ്‌കൂൾ പ്രിൻസിപ്പാൾ പിടിയിൽ  ഹരിയാന ജിൻഡ്  സ്‌കൂൾ പ്രിൻസിപ്പാൾ പീഡനക്കേസ്  pocso case haryana  ഹരിയാന പോക്‌സോ കേസ്
girls sexually assaulted by Haryana govt school principal
author img

By ETV Bharat Kerala Team

Published : Nov 23, 2023, 10:06 AM IST

ജിൻഡ്: ഹരിയാനയിലെ ജിൻഡ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർഥികളെ പ്രിൻസിപ്പാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. 142 പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. ആറ് വർഷത്തിനിടെ സ്‌കൂളിലെ പല വിദ്യാർഥികളെയും ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം.

സംഭവത്തിൽ പ്രതിയായ പ്രിൻസിപ്പാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പരാതിയുമായി രംഗത്തെത്തിയ 142 പെൺകുട്ടികളിൽ ഭൂരിഭാഗം പേരും പീഡനത്തിനിരയായവരും ബാക്കിയുള്ളവർ ഈ കുറ്റകൃത്യത്തിന് സാക്ഷികളാണെന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 31ന് 15ഓളം പെൺകുട്ടികൾ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ദേശീയ വനിത കമ്മിഷൻ, സംസ്ഥാന വനിത കമ്മിഷൻ എന്നിവർക്ക് കത്തയച്ചിരുന്നു.

ആദ്യം പരാതിയുമായി എത്തിയത് 60 കുട്ടികൾ: സെപ്‌റ്റംബർ 14ന് ഹരിയാന വനിത കമ്മിഷൻ ഈ കത്ത് ജിൻഡ് പൊലീസിന് കൈമാറുകയും നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തു. എന്നാൽ, ഒക്‌ടോബർ 30നാണ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തത്. സംഭവത്തിൽ പൊലീസിനെതിരെ പരാതിക്കാർ രംഗത്തെത്തി. വിഷയത്തിൽ പൊലീസ് അപാകത കാണിച്ചെന്നും അതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസം ഉണ്ടായതെന്നുമായിരുന്നു ആക്ഷേപം.

തുടർന്ന്, നവംബർ 4ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും നവംബർ 7ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്‌തു. സർക്കാർ സ്‌കൂളിലെ 60 പെൺകുട്ടികളാണ് ആദ്യം പ്രിൻസിപ്പാളിനെതിരെ മൊഴി രേഖപ്പെടുത്താൻ എത്തിയതെന്ന് സംസ്ഥാന വനിത കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് 82 പേർ കൂടി സമാനമായ പരാതി ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു.

പ്രിൻസിപ്പാളിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ നവംബർ 16-ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്‌പി) ദീപ്‌തി ഗാർഗിന്‍റെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. 390 പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ശ്രീകാന്ത് ജാദവ് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) റാങ്കിലുള്ള മൂന്ന് (ജില്ല) ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ അന്വേഷണത്തിൽ പ്രിൻസിപ്പാൾ കുറ്റക്കാരനാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. അറസ്റ്റിലായ പ്രിൻസിപ്പാളിനെതിരായ തുടർനടപടികൾ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം എടുക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

പൊലീസിനെതിരെ ആരോപണം: പൊലീസും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ജില്ല ഉദ്യോഗസ്ഥരും സമയബന്ധിതമായി നടപടിയെടുത്തില്ലെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്താൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശമെന്നും ഒരു നിയമ വിദഗ്‌ധൻ പറഞ്ഞു. പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് ഒന്നര മാസമെടുത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ഉയരുന്നുണ്ട്.

Also read: Pocso Case in Uttar Pradesh | വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂൾ പ്രിൻസിപ്പല്‍ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.