ജയ്‌പൂർ: ഐഐടി ജോധ്പൂരിൽ 14 വിദ്യാർഥികൾ കൂടി കൊവിഡ് പോസിറ്റീവ് ആയി. ഇതോടെ ക്യാംപസിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 70 ആയി. ക്യാംപസിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിക്കുകയും കൊവിഡ് ബാധിച്ചവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ക്യാംപസിലുള്ളവരോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കോളജ് അധികൃതർ ആവശ്യപ്പെട്ടു. രോഗം പടരാതിരിക്കാനുള്ള നടപടിക്രമം എന്ന നിലയിൽ ആരോഗ്യ വകുപ്പ് ക്യാംപസിനെ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ക്യാംപസിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമായ ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിവിഷണൽ കമ്മീഷണർ ഡോ. രാജേഷ് ശർമ അറിയിച്ചു.
രാജസ്ഥാനിൽ നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ 3,37,596 ആണ്. സംസ്ഥാനത്ത് 2,827 പേർ കൊവിഡ് ബാധിച്ച് മരിച്ചു.