ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 130 പേരെ കാണാതാവുകയും, 74 ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സംഘം റിഷിഗംഗയിലും ദൗലിഗംഗയിലുമുണ്ടായ വെള്ളപൊക്കത്തിന്‍റെ കാരണങ്ങൾ പഠിക്കാനായി കേന്ദ്ര സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ സംഘടനകളെ നിയോഗിച്ചുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സംസ്ഥാന സർക്കാർ ജീവന്‍ നഷ്ടമായ ആൾക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ വീതം നല്കുമെന്നും റായ് പറയുകയുണ്ടായി.
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണ് 130 പേരെ കാണാതായി - നിത്യാനന്ദ് റായ്
130 പേരെ കാണാതാവുകയും,74 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തു