ETV Bharat / bharat

ഇന്ത്യയിൽ മയക്കുമരുന്നിന് അടിമപ്പെട്ടവരിൽ 13 ശതമാനവും 20 വയസിന് താഴെയുള്ളവര്‍ ; വിശകലനവുമായി യുഎന്‍ - ഇന്ത്യയിലെ മയക്കുമരുന്ന് ഉപയോഗം

അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവയും കൗമാരക്കാരെ മയക്കുമരുന്നുകളുടെയും മദ്യപാനത്തിന്‍റെയും ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്ന് യുഎൻ അധികൃതർ

UN official  drug abuse victims in India  India drug abuse victims  യുഎൻ അധികൃതർ  ഇന്ത്യയിലെ മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ കണക്ക്  കൗമാരക്കാരിലെ മയക്കുമരുന്ന് ഉപയോഗം  ഇന്ത്യയിലെ മയക്കുമരുന്ന് ഉപയോഗം  ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗം കൗമാരക്കാരിൽ
ഇന്ത്യയിൽ മയക്കുമരുന്നിന് അടിമപ്പെട്ടവരിൽ 13 ശതമാനവും 20 വയസിന് താഴെയുള്ളവർ; യുഎൻ അധികൃതർ
author img

By

Published : Nov 17, 2022, 7:25 PM IST

തിരുവനന്തപുരം : ഇന്ത്യയിൽ മയക്കുമരുന്നുകൾക്കും ലഹരി വസ്‌തുക്കൾക്കും അടിമപ്പെടുന്നവരിൽ 13 ശതമാനവും 20 വയസിന് താഴെയുള്ളവരാണെന്ന് യുഎൻ അധികൃതർ. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തികൾ തടയണമെന്നും ഇതിനായി പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും യുഎൻ സംഘം അഭിപ്രായപ്പെട്ടു. കൗമാരക്കാർക്കെതിരെയുള്ള അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവയും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നു.

ഇത് കൗമാരക്കാരെ മയക്കുമരുന്നുകളുടെയും മദ്യപാനത്തിന്‍റെയും ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്നും യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫിസിലെ (UNODC) പ്രോഗ്രാം ഓഫിസർ ബില്ലി ബാറ്റ്‌വെയർ പറഞ്ഞു. ഫോർത്ത് വേവ് ഫൗണ്ടേഷൻ യുഎൻഒഡിസിയുടെയും വേൾഡ് ഫെഡറേഷൻ എഗെയ്ൻസ്റ്റ് ഡ്രഗ്‌സിന്‍റെയും (ഡബ്ല്യുഎഫ്എഡി) സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര മീറ്റിൽ ചൈൽഡ്‌സ് വേൾഡ് ആൻഡ് റോൾ ഓഫ് സിവിൽ സൊസൈറ്റിയിൽ ഡ്രഗ്‌സ് ആൻഡ് ട്രാൻസ്‌നാഷണൽ ക്രൈം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന് അടിമപ്പെട്ട 10ൽ 9പേരും 18 വയസ് തികയുന്നതിന് മുൻപ് ലഹരിവസ്‌തുക്കൾ ഉപയോഗിക്കാൻ തുടങ്ങുന്നു. തട്ടിക്കൊണ്ടുപോകൽ, ബാലവേല, ചൂഷണം ചെയ്യൽ എന്നിവ കുട്ടികളുടെ ആരോഗ്യത്തെ മോശമാക്കുന്നു. ഇത് മയക്കുമരുന്ന്, മദ്യപാനം തുടങ്ങിയവയുടെ ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുന്നു. സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ, അവസരങ്ങളുടെ അഭാവം എന്നിവ ഒരു പരിധിവരെ കുട്ടികളെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കുത്തനെ വർധിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കിൽ കേരളത്തിൽ വലിയ വർധനയുണ്ടെന്നും ഫോർത്ത് വേവ് ഫൗണ്ടേഷൻ-ഇന്ത്യ ഡയറക്‌ടർ സിസി ജോസഫ് പറഞ്ഞു.

കുട്ടികളുമായി പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച പബ്ലിക് ഹെൽത്ത് കെയർ ഉദ്യോഗസ്ഥരുടെ അഭാവം, ശിശു ചികിത്സയും ശിശു സംരക്ഷണ പ്രോട്ടോക്കോളുകളും കൃത്യമായി നടപ്പാക്കാത്തതും ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂൾ കേന്ദ്രീകരിച്ച് ചെറുപ്രായത്തിൽ തന്നെ ആരോഗ്യ വിദ്യാഭ്യാസത്തിന് പുറമെ പ്രതിരോധം, ചികിത്സ, വീണ്ടെടുക്കൽ, മയക്കുമരുന്നിന്‍റെ ഉപയോഗം കുറയ്ക്കൽ എന്നീ ബഹുമുഖ സമീപനമാണ് ഈ പരിപാടി പിന്തുടരുന്നത്. സമ്പൂർണ കമ്മ്യൂണിറ്റി പങ്കാളിത്തത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്‌ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഗ്ലോബൽ ഡ്രഗ് പോളിസി അഡ്വക്കസി എഫേർട്‌സ് എന്ന പാനൽ ചർച്ചയിൽ, ലഹരി വസ്‌തുക്കളുടെ ദുരുപയോഗം, ഉപയോക്താക്കളെന്ന നിലയിലും ഇരകൾ എന്ന നിലയിലും കുട്ടികളെ ബാധിക്കുമെന്ന് ദി കൺസേൺഡ് ഫോർ വർക്കിങ് ചിൽഡ്രൻ-ഇന്ത്യയുടെ അഡ്വക്കസി ആൻഡ് ഫണ്ട് റേസിംഗ് ഡയറക്‌ടർ കവിത രത്‌ന പറഞ്ഞു. കുട്ടികൾക്കും ഭരണകൂട സംരക്ഷണത്തിന് അർഹതയുണ്ടെന്നും അവർ ലഹരിവിമുക്ത സമൂഹത്തിൽ ജീവിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.