ETV Bharat / bharat

മുംബൈയില്‍ പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി - ചണ്ഡീഗഢ് ബലാത്സംഗം വാര്‍ത്ത

മുംബൈ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ 13 പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു

chandigarh minor girl rape  girl raped by 13 men  mumbai girl rape chandigarh  pune girl rape chandigarh  chandigarh girl gang rape  chandigarh latest news  മുംബൈ കൂട്ട ബലാത്സംഗം വാര്‍ത്ത  മുംബൈ ബലാത്സംഗം വാര്‍ത്ത  മുംബൈ റെയില്‍വേ സ്റ്റേഷന്‍ വാര്‍ത്ത  മുംബൈ റെയില്‍വേ സ്റ്റേഷന്‍ ബലാത്സംഗം വാര്‍ത്ത  പതിനാലുകാരി പീഡനം വാര്‍ത്ത  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനം വാര്‍ത്ത  പൂനൈ സ്വദേശി ബലാത്സംഗം വാര്‍ത്ത  ചണ്ഡീഗഢ് ബലാത്സംഗം വാര്‍ത്ത  മുംബൈ റെയില്‍വേ സ്റ്റേഷന്‍ ബലാത്സംഗം
മുംബൈയില്‍ പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി
author img

By

Published : Sep 8, 2021, 8:29 PM IST

ചണ്ഡീഗഢ്: മുംബൈയില്‍ പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി. മുംബൈ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി 12 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തിരികെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ റെയില്‍വേ ഉദ്യോഗസ്ഥനും പീഡിപ്പിച്ചു.

പൂനെ സ്വദേശിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ചണ്ഡീഗഢിലേക്ക് പോകുന്നതിനായാണ് മുംബൈ റെയില്‍വേ സ്റ്റേഷനിലെത്തിയത്. സുഹൃത്തിനെ കാത്ത് നില്‍ക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ സമീപത്ത് എത്തി സുഹൃത്ത് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു.

സ്റ്റേഷന് പുറത്തെത്തിയ പെണ്‍കുട്ടിക്ക് ഇയാള്‍ മയക്ക് മരുന്ന് കലക്കിയ ശീതള പാനീയം നല്‍കി. തുടര്‍ന്ന് ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി 12 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം സ്റ്റേഷനിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു.

പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ഉദ്യോഗസ്ഥന്‍ ചണ്ഡീഗഢിലേക്കുള്ള ടിക്കറ്റ് നല്‍കി ട്രെയിന്‍ കയറ്റി വിടുകയായിരുന്നു. ചണ്ഡീഗഢിലെത്തിയ പെണ്‍കുട്ടിയെ റെയില്‍വേ പൊലീസാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ചൈല്‍ഡ് ലൈന്‍ ഡയറക്‌ടര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

പൂനെ പൊലീസ് ചണ്ഡീഗഢിലെത്തി പെണ്‍കുട്ടിയുമായി മടങ്ങി. സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

Also read: ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു, സ്‌ത്രീക്ക് നേരെ മര്‍ദനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.