ETV Bharat / bharat

റോമില്‍ നിന്നും ഒരു സര്‍വീസും നടത്തുന്നില്ലെന്ന് എയര്‍ ഇന്ത്യ - യാത്രക്കാര്‍ക്ക് കൊവിഡെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ വിമാനത്തില്‍ റോമില്‍ നിന്നെത്തിയ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.

Italy to Amritsar flight  Coronavirus third wave in india  125 Air India passengers diagnosed Covid positive  റോമില്‍ നിന്നും സര്‍വീസ് നടക്കുന്നില്ലെന്ന് എയര്‍ ഇന്ത്യ  യാത്രക്കാര്‍ക്ക് കൊവിഡെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് എയര്‍ ഇന്ത്യ  ഇന്ത്യയില്‍ കൊവിന്‍റെ മൂന്നാം തരംഗം
റോമില്‍ നിന്നും ഒരു സര്‍വീസും നടത്തുന്നില്ല; റിപ്പോര്‍ട്ടുകള്‍ തെറ്റെന്നും എയര്‍ ഇന്ത്യ
author img

By

Published : Jan 6, 2022, 7:20 PM IST

Updated : Jan 6, 2022, 7:31 PM IST

അമൃത്സര്‍: റോമില്‍ നിന്ന് നേരിട്ട് ഒരു സര്‍വീസും നടത്തുന്നില്ലെന്ന് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ വിമാനത്തില്‍ റോമില്‍ നിന്നെത്തിയ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് കമ്പനി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

"റോമിൽ നിന്ന് അമൃത്സറിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതു വാസ്‌തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. നിലവില്‍ എയര്‍ ഇന്ത്യ റോമില്‍ നിന്നും ഒരു സര്‍വീസും നടത്തുന്നില്ല." എന്നാണ് കമ്പനിയുടെ ട്വീറ്റില്‍ പറയുന്നത്.

  • #FlyAI : Several Media houses has reported that Passengers of Air India flight from Rome to Amritsar have been tested covid positive. This is wrong and baseless. Air India doesn't operate any flight from Rome currently.

    — Air India (@airindiain) January 6, 2022 " class="align-text-top noRightClick twitterSection" data=" ">

ഇറ്റലിയിലെ മിലാനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ 125 യാത്രക്കാർക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ വി.കെ സേത്ത് അറിയിച്ചു.

also read: 'ഒമിഷുവര്‍': ഒമിക്രോണ്‍ ടെസ്റ്റ് കിറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

യാത്രയ്‌ക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അമൃത്‌സർ വിമാനത്താവളത്തിൽ നിന്ന് സാമ്പിളുകളെടുത്തപ്പോഴാണ് ഫലം പോസിറ്റീവായത്.

Last Updated : Jan 6, 2022, 7:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.