അമൃത്‌സര്‍: 120 വര്‍ഷം പഴക്കമുള്ള ആവി എഞ്ചിന്‍ പഞ്ചാബിലെ ജഹാജ്‌ഗഢില്‍. അമൃത്‌സർ സ്വദേശിയും ആക്രി വ്യാപാരിയുമായ വരുണ്‍ മഹാജനാണ് ആവി എഞ്ചിന്‍ ജഹാജ്‌ഗഢിലെത്തിച്ചത്. 1910ല്‍ യുകെയിലെ മാര്‍ഷല്‍ കമ്പനി നിര്‍മിച്ചതാണ് ആവി എഞ്ചിന്‍.
റിവറ്റ് നട്ട് ഉപയോഗിച്ചാണ് എഞ്ചിന്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു ഫാക്‌ടറിയില്‍ ബോയിലറായി ഉപയോഗിക്കുകയായിരുന്നു ആവി എഞ്ചിന്‍. ബ്രിട്ടീഷ് ഭരണകാലത്ത് ട്രെയിനുകളില്‍ ആവി എഞ്ചിനുകള്‍ ഉപയോഗിച്ചിരുന്നു. ആവി എഞ്ചിനെ ഒരു ദേശീയ പൈതൃകമായി നിലനിർത്തണമെന്ന് ആക്രി വ്യാപാരി വരുണ്‍ മഹാജന്‍ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.