ന്യൂഡല്‍ഹി: 12 പാകിസ്ഥാൻ തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. ഇവരെ വാഗ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. മോചിപ്പിച്ച തടവുകാരില്‍ ആറ് പേര്‍ മത്സ്യത്തൊഴിലാളികളാണ്. ഇവര്‍ ജയില്‍ കാലവധി പൂര്‍ത്തിയാക്കിയവരാണെന്ന് പ്രോട്ടോക്കോള്‍ ഒഫിസര്‍ അരുണ്‍പാല്‍ സിങ് പറഞ്ഞു.
കഴിഞ്ഞ മാസം പാകിസ്ഥാന്‍ 20 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ജയില്‍ മോചിതരാക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. നാല് വര്‍ഷത്തെ തടവിന് ശേഷമാണ് ഇവരെ പാകിസ്ഥാനിലെ കാറാച്ചിയിലുള്ള ജയിലില്‍ നിന്ന് മോചിപ്പിച്ചത്. അബദ്ധത്തില്‍ ഇരു രാജ്യങ്ങളിലേയും മത്സ്യബന്ധന ബോട്ടുകള്‍ സമുദ്രാര്‍ത്തി ലംഘിക്കുകയും ഇതിലെ തൊഴിലാളികള്‍ ഇരു രാജ്യങ്ങളിലും തടവിലാകുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്.
ALSO READ: മാലയിടാന്‍ ബിജെപി വേദിയില്‍ തിരക്ക് ; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വീണു