ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 11 പേർ; എല്ലാവരും അറസ്‌റ്റിൽ - പീഡനം

Migrant Minor Girl Raped : പീഡനത്തിന് പിന്നാലെ കുട്ടിയെ കാണാതായിരുന്നു. കാണാതായ കേസ് അന്വേഷണത്തിനിടെ കുട്ടിയെ കണ്ടെത്തിയതോടെയാണ് പീഡന കഥ പുറത്തറിയുന്നത്. ഇതോടെ കാണാതായതിന് രജിസ്‌റ്റര്‍ ചെയ്‌ത കേസ് ഐപിസി സെക്ഷൻ 376 പ്രകാരമുള്ള ബലാത്സംഗമായി മാറ്റി.

Etv Bharat Raping Migrant Minor Girl  Visakhapatnam Gang Rape  പീഡനം  പോക്സോ കേസ്
11 Men Arrested for Raping Migrant Minor Girl
author img

By PTI

Published : Jan 1, 2024, 10:56 PM IST

വിശാഖപട്ടണം: ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് പ്രായപൂർത്തിയാകാത്ത ഒഡീഷ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 11 പേർ പിടിയിൽ(11 Men Arrested for Raping Migrant Minor Girl). പലപ്പോഴായി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചവരെയാണ് വിശാഖപട്ടണം പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. പീഡനത്തിന് പിന്നാലെ കുട്ടിയെ കാണാതായിരുന്നു. കാണാതായ കേസ് അന്വേഷണത്തിനിടെ കുട്ടിയെ കണ്ടെത്തിയതോടെയാണ് പീഡന കഥ പുറത്തറിയുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 17 നാണ് പെൺകുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന തൻ്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ജാർഖണ്ഡ് സ്വദേശിയാണ് ഈ സംഭവത്തിലെ പ്രതി. മുൻപരിചയത്തിന്‍റെ പുറത്താണ് കുട്ടിയെ ഇയാൾ മുറിയിലേക്ക് കൊണ്ടുപോയത്. ആദ്യ പീഡനത്തിന് ശേഷം തൻ്റെ ഒരു സുഹൃത്തിനും ഇയാൾ കുട്ടിയെ കാഴ്‌ചവച്ചു.

അവിടെനിന്ന് രക്ഷപെട്ടതിന് പിന്നാലെ മാനസിക സംഘർഷത്തിലായ പെൺകുട്ടി ജീവനൊടുക്കാൻ വിശാഖപട്ടണത്തെ ആർകെ ബീച്ചിലേക്ക് പോയി. അവിടെവച്ച് കുട്ടി ഫോട്ടോഗ്രാഫറായ നാട്ടുകാരനെ കണ്ടുമുട്ടി. തൻ്റെ അവസ്ഥ അയാളോട് പറഞ്ഞ കുട്ടിയെ രക്ഷിക്കാനെന്ന വ്യാജേന ഇയാൾ ഒരു ലോഡ്‌ജിലെത്തിച്ച് പീഡനത്തിനിരയാക്കി.

പീഡനത്തിന് ശേഷം തൻ്റെ 9 സുഹൃത്തുക്കളെയും ഇയാൾ പലപ്പോഴായി മുറിയിലെത്തിച്ച് കുട്ടിയെ അവർക്ക് കാഴ്‌ചവച്ചു. ഇവരിൽനിന്ന് രക്ഷപെട്ടതിന് പിന്നാലെ കുട്ടി നഗരം വിടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. ഈ പരാതിയിന്മേൽ നടന്ന അന്വേഷണത്തിൽ അവളെ ഒഡീഷയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം ഡിസംബർ 25 നാണ് പൊലീസ് കുട്ടിയെ തിരികെ വിശാഖപട്ടണത്ത് എത്തിച്ചത്.

Also Read: ബലാത്സംഗ ശ്രമം ചെറുത്ത 6 വയസുകാരിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊന്നു; 45കാരന്‍ പിടിയില്‍

ഡിസംബർ 20, 21, 22 തീയതികളിലാണ് ഫോട്ടോഗ്രാഫറും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതെന്ന്‌ വിശാഖപട്ടണം സോൺ-1 ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ശ്രീനിവാസ് റാവു പറഞ്ഞു. ഡിസംബർ 18, 19 തീയതികളിലും പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡന വിവരം ലഭിച്ചതോടെ കാണാതായതിന് രജിസ്‌റ്റര്‍ ചെയ്‌ത കേസ് ഐപിസി സെക്ഷൻ 376 പ്രകാരമുള്ള ബലാത്സംഗമായി മാറ്റി, ഒപ്പം പോക്‌സോ വകുപ്പുകൂടി ചേർത്തെന്നും കമ്മീഷണർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.