ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്മെൻ്റിൽ 103 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോമനഹള്ളിയിലെ എസ്‌എൻഎൻ രാജ് ലേക്ക് വ്യൂ അപ്പാർട്ട്‌മെൻ്റിലെ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവിടത്തെ താമസക്കാർക്ക് 14 ദിവസത്തെ ക്വാറൻ്റൈൻ നിർദേശിച്ചതായി അധികൃതർ അറിയിച്ചു. 1500 ഓളം താമസക്കാരാണ് അപ്പാർട്ട്മെൻ്റിൽ ഉള്ളത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.