ന്യൂഡല്‍ഹി: രാജ്യത്തെ സ്‌ത്രീ-പുരുഷ അനുപാതത്തിന്‍റെ കണക്ക് ലോക് സഭയില്‍ രേഖാ മൂലം അറിയിച്ച് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. 1000 പുരുഷന്മാര്‍ക്ക് 1020 സ്‌ത്രീകള്‍ എന്നാണ് പുതിയ നിരക്ക്. ഇത് വലിയ കാര്യമാണെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.
2019-2021 ദേശീയ കുടുംബ ആരോഗ്യ സര്‍വെയുടെ അഞ്ചാം ഘട്ടത്തിന് ശേഷമുള്ള കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ 'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്ന പദ്ധതിയുടെ കീഴില്‍ രാജ്യവ്യാപകമായി നടന്ന ക്യാമ്പയിനുകളിലൂടെ പെണ്‍ ശിശുമരണ നിരക്ക് കുറയ്‌ക്കാനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ലിംഗ വേര്‍തിരിവ് ഇല്ലാതാക്കുന്നത് ലക്ഷ്യവെച്ചാണ് 'ബേഠി ബച്ചാവോ ബേഠി പഠാവോ' എന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചതെന്നും മന്ത്രി പറഞ്ഞു.