ETV Bharat / bharat

രാജസ്ഥാനില്‍ 45 കുട്ടികളടക്കം 100 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

ചുരു ജില്ലയിലെ സർദർഷർ ഗ്രാമത്തില്‍ ഒരു വീട്ടിലെ നാല് പെൺമക്കളുടെ വിവാഹത്തിന് ശേഷം നടത്തിയ വൻ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

100 people, including 45 children suffer food poisoning in Rajasthan
രാജസ്ഥാനില്‍ 45 കുട്ടികളടക്കം 100 ഓളം പേർക്ക് ഭക്ഷ്യവിഷബാധ
author img

By

Published : Sep 2, 2021, 11:08 AM IST

ചുരു: രാജസ്ഥാനിലെ ചുരു ജില്ലയില്‍ 45 കുട്ടികളടക്കം 100 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്‌ചയാണ് സംഭവം. വിവാഹ സത്‌കാരത്തില്‍ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരുടേയും ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചുരു ജില്ലയിലെ സർദർഷർ ഗ്രാമത്തില്‍ ഒരു വീട്ടിലെ നാല് പെൺമക്കളുടെ വിവാഹത്തിന് ശേഷം നടത്തിയ വൻ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം കഠിനമായ വയറുവേദന, ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന് തിരിച്ചറിഞ്ഞത്.

also read: 'പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം' ; ഗോമാതാവിനെ ആരാധിച്ചാലേ രാജ്യം അഭിവൃദ്ധിപ്പെടൂവെന്നും അലഹബാദ് ഹൈക്കോടതി

ഇതില്‍ പലരുടേയും നില അതീവ ഗുരുതരമായിരുന്നു. കൂടുതല്‍ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.