മുംബൈ : രാജ്യത്ത് കോവിഡ് -19 നെതിരെ 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത്. യോഗ്യരായ പൗരന്മാർക്ക് ഇതുവരെ 23 കോടിയിലധികം ഡോസുകൾ നൽകിയിട്ടില്ലെന്നും സഞ്ജയ് റൗത്ത് ആരോപിച്ചു. മഹാരാഷ്‌ട്രയിലെ നാസിക്കിൽ ശനിയാഴ്ച നടന്ന പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, 100 കോടി വാക്സിനേഷൻ ക്ലെയിം തെറ്റാണ് എന്നതിന് തെളിവ് നൽകുമെന്ന് റൗത്ത് പറഞ്ഞു.
ALSO READ: 100 കോടി വാക്‌സിനേഷന്‍ : പരിശ്രമത്തിന്‍റെയും മന്ത്രത്തിന്‍റെയും നേട്ടമെന്ന് മോദി
കഴിഞ്ഞ രണ്ടാഴ്ചക്കിടെ, 20 ഹിന്ദുക്കളും സിഖുകാരും കൊല്ലപ്പെട്ടു. 17 മുതൽ 18 വരെ സൈനികർ വീരമൃത്യു വരിച്ചു. അരുണാചൽ പ്രദേശിലും ലഡാക്കിലും ചൈന പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നു. പക്ഷേ നമ്മള്‍ 100 കോടി വാക്സിനേഷൻ ആഘോഷിക്കുകയാണ്, അത് ശരിയല്ല എന്നും ശിവസേനയുടെ വക്താവ് അവകാശപ്പെട്ടു. ആരാണ് ഈ നമ്പറുകൾ എണ്ണിയത് എന്നും സഞ്ജയ് റൗത്ത് ചോദിച്ചു.
ഒക്ടോബർ 21 നാണ് കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി കേന്ദ്രം അവകാശപ്പെട്ടത്. രാജ്യത്ത് നൽകപ്പെടുന്ന ക്യുമിലേറ്റീവ് വാക്സിൻ ഡോസുകൾ 100 കോടി കവിഞ്ഞു എന്ന് കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ നടന്നു.
ALSO READ: 'ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉറക്കഗുളിക നല്‍കുക' ; പാകിസ്ഥാന് അക്തറിന്‍റെ വിജയോപദേശം
ഇന്ത്യൻ ശാസ്‌ത്രത്തിന്റെയും സംരംഭത്തിന്റെയും 130 കോടിയുടെ കൂട്ടായ ആത്മാവിന്‍റെയും വിജയം എന്ന നിലയിൽ ജനുവരി 16 ന് രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ ലക്ഷ്യത്തില്‍ എത്തിച്ചേരാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ പ്രശംസിച്ചിരുന്നു.