ന്യൂഡൽഹി: സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.84 കോടിയിലധികം വാക്സിൻ ഡോസുകൾ ഇപ്പോഴും ലഭ്യമാണെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 11 ലക്ഷത്തോളം വാക്സിന്‍ ലഭിക്കുമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,84,90,522 കോടി ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളിലും മറ്റുമായി ഇനിയും അവശേഷിക്കുന്നത്. 11,42,630 വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ ഇവര്‍ക്കായി ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Read Also…..വൈറസിനെ തുരത്താൻ വാക്സിൻ പ്രധാനം: മോദി
കേന്ദ്രം ഇതുവരെ 22,16,11,940 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതില്‍ നശിച്ചു പോയതും ഉപയോഗിച്ചതുമായവ 20,17,59,768 ഡോസ് മരുന്നുകളാണ്.
രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിൽ 20.27 കോടി വാക്സിൻ ഡോസുകൾ നൽകി. ജനുവരി 16 മുതൽ ഇന്ത്യയിലുടനീളം 20,26,95,874 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. യുഎസ്എയ്ക്ക് ശേഷം 20 കോടി വാക്സിനേഷൻ ഡോസ് വിതരണം നടത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മന്ത്രാലയം അറിയിച്ചു.