കേരളം

kerala

ഇരുചക്രവാഹന പ്രേമികൾക്ക് സങ്കട വാർത്ത; ബൈക്കുകൾക്ക് വില വർധിപ്പ് ഹീറോ

By ETV Bharat Kerala Team

Published : Jun 24, 2024, 7:03 PM IST

HERO TWO WHEELER PRICE  HERO WILL INCREASE THE BIKES PRICES  ഹീറോ ബൈക്കുകൾക്ക് വില വർധിപ്പിക്കും  HERO BIKES AND SCOOTERS
Hero will increase the prices of bikes and scooters (GettyImages)

സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും ചില മോഡലുകളുടെ വില വർധിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോർപ്പ്. വിലയിൽ ശരാശരി 1,500 രൂപ വർധിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 1 മുതലാണ് വർധനവ് പ്രാബല്യത്തിൽ വരുക.

മാത്രമല്ല വാഹനത്തിന്‍റെ മോഡലും വാങ്ങുന്ന നഗരവും അനുസരിച്ച് വിലയിൽ മാറ്റംവരും. വാഹനങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കളുടെയും ഉപകരണങ്ങളുടെയും വില ഉയർന്നതോടെയാണ് ഇരുചക്രവാഹനങ്ങളുടെ വില ഉയർത്താൻ കാരണമെന്നാണ് ഹീറോ നൽകുന്ന വിശദീകരണം.

പുതിയ പ്രഖ്യാപനത്തിന് തെട്ടുപിന്നാലെ ഇന്ന് രാവിലെ ബിഎസ്ഇയിൽ ഹീറോ മോട്ടോകോർപ്പ് ഓഹരികൾ നേരിയ നേട്ടമുണ്ടാക്കി. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളെന്ന നിലയിൽ ഹീറോ മോട്ടോകോർപ്പിന് വളരെയധികം ജനപ്രീതിയാണുള്ളത്. ഹീറോയുടെ സ്‌പ്ലെൻഡർ മോഡൽ ബൈക്കുകൾ റെക്കോർഡ് തലത്തിലാണ് വിറ്റഴിച്ചത്. എച്ച്എഫ് ഡീലക്‌സ്, ഗ്ലാമർ എന്നീ മോഡൽ ബൈക്കുകൾക്കും ആനശ്യക്കാർ ഏറെയാണ്.

Also Read: സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 34.99 ലക്ഷം രൂപ

ABOUT THE AUTHOR

...view details