കേരളം

kerala

ബംഗ്ലാദേശ് വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 18 ആയി, വ്യാപക കൃഷി നാശം

By ETV Bharat Kerala Team

Published : Aug 24, 2024, 5:16 PM IST

BANGLADESH FLOOD  BANGLADESH FLOOD DEATH TOLL  BANGLADESH FLOOD LATEST  ബംഗ്ലാദേശ് വെള്ളപ്പൊക്കം മരണസംഖ്യ
Bangladesh flood (IANS)

ധാക്ക :ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 18 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. രാജ്യത്തെ മൊത്തം 64 ജില്ലകളില്‍ 11ജില്ലകളിലെ അഞ്ച് ലക്ഷം ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.

കനത്ത മഴയും ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറമുള്ള ഉയര്‍ന്ന മേഖലകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് എത്തിയതും ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണമായി. വെള്ളപ്പൊക്കത്തില്‍ നിരവധി റോഡുകള്‍ക്കാണ് നാശം സംഭവിച്ചത്.

ഇതോടെ തെക്കുകിഴക്കന്‍, വടക്കന്‍ ജില്ലകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഈ മേഖലകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Also Read: ത്രിപുരയിൽ വെള്ളപ്പൊക്കത്തിന് നേരിയ ശമനം; 5,000 കോടി രൂപയുടെ നാശനഷ്‌ടം

ABOUT THE AUTHOR

...view details