കേരളം

kerala

25 കാരനെ വെടിവച്ചു കൊന്നു; പ്രതികള്‍ക്കായി വലവിരിച്ച് പൊലീസ്

By PTI

Published : Jun 29, 2024, 2:52 PM IST

MAN SHOT DEAD IN HARYANA  MURDER IN HARYANA  25 കാരനെ വെടിവച്ച് കൊന്നു  ഗുരുഗ്രാമില്‍ കൊലപാതകം
Representative Image (ETV Bharat)

ചണ്ഡീഗഡ് :ഗുരുഗ്രാമില്‍ 25 കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ 25 കാരനെ വെടിവച്ച് കൊല്ലുകയായിരുന്നു. ഗുരുഗ്രാം ജില്ലയിലെ ഉല്ലാവാസ് ഗ്രാമത്തില്‍ ബൗൺസറായി ജോലി ചെയ്‌തിരുന്ന അനൂജിനെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്‌ച (ജൂൺ 28) രാത്രി ഒമ്പത് മണിയോടെയായിരുന്നു ദാരുണ സംഭവം. സൊമാറ്റോയുടെയും ബ്ലിങ്കിറ്റിൻ്റെയും ഏജന്‍റുമാരായി യൂണിഫോം ധരിച്ച് വന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയും ചെയ്‌തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗുരുഗ്രാം പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

Also Read:തമിഴ്‌നാട്ടിലെ പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം, ഒരാള്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details