ETV Bharat / snippets

പൂഞ്ചിലെ ബ്രിഗേഡ് ആസ്ഥാനം സന്ദർശിച്ച് കരസേനാ മേധാവി

author img

By ETV Bharat Kerala Team

Published : Jul 3, 2024, 5:34 PM IST

ARMY CHIEF UPENDRA DWIVEDI  jummu and kashmir  indian army  ARMY CHIEF VISITED POONCH
Chief of Army Staff General Upendra Dwivedi (Etv Bharat)

ജമ്മു: കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യ ജമ്മു സന്ദർശനം നടത്തി ജനറൽ ഉപേന്ദ്ര ദ്വിവേദി. ജമ്മുവിലെ പൂഞ്ചിലെ ബ്രിഗേഡ് ആസ്ഥാനത്തെത്തിയ ദ്വിവേദി സൈനിക ഉദ്യോഗസ്ഥരുമായും ജവാന്മാരുമായും കൂടിക്കാഴ്‌ച നടത്തി. കൂടാതെ നിയന്ത്രണ രേഖയിലെ പുതിയ സാഹചര്യത്തെ കുറിച്ച് ഫീൽഡ് കമാൻഡർമാരുമായും അദ്ദേഹം ആശയ വിനിമയം നടത്തി.

അതേസമയം ജമ്മുവിലെ പൂഞ്ച്, രജൗരി ജില്ലകളിൽ വർധിച്ചു വരുന്ന തീവ്രവാദ ആക്രമങ്ങൾക്ക് തടയിടാൻ കരസേനാ മേധാവി ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഫീൽഡ് കമാൻഡർമാരുമായുള്ള ആശയവിനിമയത്തിന് ശേഷം ജനറൽ ദ്വിവേദി ജമ്മു 16 കോർപ്‌സ് നഗ്രോട്ട ആർമി ബേസ് ക്യാമ്പ് സന്ദർശിക്കാനായെത്തും. തുടർന്ന് സൈനിക കമാൻഡർമാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തുമെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.