പ്രധാനമന്ത്രിയെ കാണാൻ പാര്‍ലമെന്‍റില്‍ ഒരു കുഞ്ഞതിഥി, ആന്ധ്ര എംപിയും ഭർത്താവും പാർലമെന്‍റിലെത്തിയത് കുഞ്ഞിനെയും കൊണ്ട്
Published : Feb 10, 2024, 2:16 PM IST
ന്യൂഡല്‍ഹി : സാധാരണ എംപിമാരും മന്ത്രിമാരും പ്രധാനമന്ത്രിയും വന്നു പോകുന്ന പാര്‍ലമെന്‍റില്‍ ഇന്ന് ഒരു പുതിയ അതിഥി എത്തി. എത്തിയതെന്തിനാണെന്നാവും അല്ലേ, നമ്മുടെ പ്രധാനമന്ത്രിയെ കാണാൻ. അതിത്ര എടുത്ത് പറയേണ്ട കാര്യമുണ്ടോ എന്ന ചിന്തിച്ചാല്‍ ഉണ്ടെന്ന് തന്നെ പറയാം. കാരണം ഈ അതിഥി ഒരു കൈക്കുഞ്ഞാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്‍റംഗമായ മാധവി ഗൊദ്ദേടിയുടെ കുഞ്ഞാണ് ഇന്ന് (ഫെബ്രുവരി 10) പ്രധാനമന്ത്രിയെ കാണാൻ എത്തിയത് (YSRCP MP Madhavi Goddeti Brings Her Baby To Parliament To Meet P M Modi). വൈഎസ്ആർസിപി എംപിയാണ് മാധവി ഗൊദ്ദേടി. പരാതികളും അപേക്ഷകളും പ്രതീക്ഷിച്ചെത്തുന്ന നമ്മുടെ പ്രധാനമന്ത്രിക്കും ഈ കുരുന്നിന്‍റെ സന്ദര്‍ശനം സന്തോഷം നല്‍കിയിരിക്കാം. ഭര്‍ത്താവിനൊപ്പമാണ് മാധവി ഗൊദ്ദേടി പാര്‍ലമെന്‍റിലെത്തിയത്. കുഞ്ഞിനൊപ്പം പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിന്‍റെ സന്തോഷം ഇരുവരും മാധ്യമങ്ങളോട് പ്രകടിപ്പിക്കുകയും ചെയ്‌തു. ആന്ധ്രയിലെ അരക്കു മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മാധവി ഗൊദ്ദേതി. ഫിസിക്കല്‍ എഡ്യുക്കേഷൻ ടീച്ചറായിരുന്ന മാധവി 2019ല്‍ ആദ്യമായാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.