കേരളം

kerala

ETV Bharat / videos

മൂന്നാറില്‍ കാട്ടാനയിറങ്ങി: കാട്ടാനയെത്തിയത് സഞ്ചാരികള്‍ ചായകുടിക്കുന്നതിനിടെ - കാട്ടാന മൂന്നാറില്‍

By ETV Bharat Kerala Team

Published : Feb 13, 2024, 3:55 PM IST

ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി(wild elephant in Munnar). തിങ്കളാഴ്ച രാത്രി 8.30തോടെയാണ് ഒറ്റക്കാമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്. പട്ടികുരയ്ക്കുന്ന ശബ്ദംകേട്ട് അവിടെകൂടി നിന്ന സഞ്ചാരികളും ഗൈഡുകളും തിരിഞ്ഞുനോക്കവെയാണ് ആനയെ കണ്ടത്. ഇതോടെ എല്ലാവരും ഭയന്നോടി. ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. മാങ്കുളം മേഖലയിൽ കറങ്ങി നടന്നുരുന്ന രണ്ട് കാട്ടാനകളിലൊന്ന് കഴിഞ്ഞ ദിവസങ്ങളിൽ പഴയ മൂന്നാർ ഭാഗത്ത് എത്തിയിരുന്നു. രാത്രി കാലങ്ങളിൽ ജനവാസമേഖലയിൽ എത്തിയിരുന്ന ആനയെ തൊഴിലാളികൾ കാടുകയറ്റി. ഇതിനിടെയാണ് ഇന്നലെ രാത്രി എട്ടരയോടെ ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ മൂന്നാർ ശാഖക്ക് സമീപത്തെ പെട്ടിക്കടയ്ക്ക് പിൻഭാഗത്ത് എത്തിയത്. ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ ആന തല്ലി തകർത്തു. വനം വകുപ്പിന്‍റെ ആർആർറ്റി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാടു കയറ്റിയത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ മാനന്തവാടിയില്‍ 42 വയസുകാരനെ നാട്ടിലിറങ്ങിയ ഒരു കാട്ടാന കുത്തി കൊലപ്പെടുത്തിയിരുന്നു. 

Also Read: കാട്ടാനയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു, കാടിറങ്ങിയാൽ മയക്കുവെടി ; നാല് കുങ്കിയാനകളുമെത്തി

ABOUT THE AUTHOR

...view details