കേരളം

kerala

ETV Bharat / videos

ചിന്നക്കനാലില്‍ കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു - കാട്ടാന ആക്രമണം

By ETV Bharat Kerala Team

Published : Jan 26, 2024, 3:46 PM IST

ഇടുക്കി : കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ ചിന്നക്കനാൽ ബിയൽറാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജിനാണ് (68) ഗുരുതരമായി പരിക്കേറ്റിരുന്നത്. ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് സൗന്ദർരാജ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (ജനുവരി 21) കാട്ടാന ആക്രമണത്തിൽ (Wild Elephant attack death)സൗന്ദർരാജിന് പരിക്കേറ്റത്.

ഗുരുതര പരിക്കിനെ തുടർന്ന് തേനി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. വർഷങ്ങൾക്കു മുമ്പ് വീണു പരിക്കേറ്റതിനാൽ സൗന്ദരാജന്‍റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ  ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. സൗന്ദർ രാജന്‍റെ മകളുടെ മകൻ റെയ്‌സനും കൃഷിയിടത്തിൽ ഒപ്പം ഉണ്ടായിരുന്നു. 

സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്‌സൻ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ആന അവിടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരത്തിയ ശേഷം സൗന്ദർരാജനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. നെഞ്ചിൽ ഗുരുതര പരിക്കേറ്റ സൗന്ദർരാജന്‍റെ 2 കൈകളും ഒടിഞ്ഞിരുന്നു. കാട്ടാന ചവിട്ടിയട്ടിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. അരികൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്നും മാറ്റിയതിന് ശേഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സൗന്ദർരാജ്.

ABOUT THE AUTHOR

...view details