കേരളം

kerala

ETV Bharat / videos

മാങ്കുളത്തെ ജനകീയ സമരം ഒമ്പതാം ദിവസത്തില്‍ ; വന്യജീവി ശല്യം നിയന്ത്രിക്കണമെന്നാവശ്യം

By ETV Bharat Kerala Team

Published : Mar 17, 2024, 3:04 PM IST

ഇടുക്കി : മാങ്കുളത്തെ വന്യ ജീവി ശല്യം നിയന്ത്രിക്കുക, ഡിഎഫ്‌ഒയ്‌ക്കെതിരെ നടപടിയെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള ജനകീയ സമരസമിതിയുടെ പ്രക്ഷോഭം തുടരുന്നു. വിരിപാറയിലെ ഡിഎഫ്‌ഒ ഓഫീസിന് മുമ്പില്‍ നടക്കുന്ന റിലേ സത്യഗ്രഹ സമരം ഇന്ന് ഒമ്പതാം ദിവസം പിന്നിട്ടു. പ്രശ്‌ന പരിഹാരം കാണും വരെ  സമരവുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. മാങ്കുളത്ത് വനം വകുപ്പ് നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കുക, മാങ്കുളത്തെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മലയോര ഹൈവേയുടെ അലൈന്‍മെന്‍റ് മാറ്റിയ നടപടി പുനപരിശോധിക്കുക, രാജപാത തുറക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ജനകീയ സമര സമിതി മുന്നോട്ട് വയ്ക്കുന്നത്. മാങ്കുളം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ബ്ലോക്ക് പഞ്ചായത്തംഗത്തിന്‍റെയും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു ആദ്യ ദിനം സത്യഗ്രഹ സമരം ആരംഭിച്ചത്. നിലവില്‍ ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെയാണ് സമരം തുടരുന്നത്. വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സംഘടനകളും മറ്റിതര സംഘടനകളും തുടര്‍ സമരത്തിന്‍റെ ഭാഗമാകുന്നുണ്ട്. സമരത്തിന് മികച്ച ബഹുജന പങ്കാളിത്തമാണ് ലഭിക്കുന്നത്.

ABOUT THE AUTHOR

...view details