കേരളം

kerala

ETV Bharat / videos

വിഷരഹിത പച്ചക്കറികള്‍ ; ഇടുക്കിയിലെ ആദ്യ നേച്ചര്‍ ഫ്രഷ് അഗ്രി കിയോസ്‌ക് വെള്ളത്തൂവലില്‍

By ETV Bharat Kerala Team

Published : Feb 29, 2024, 12:07 PM IST

ഇടുക്കി : ജില്ലയിലെ ആദ്യത്തെ നേച്ചര്‍ ഫ്രഷ് അഗ്രി കിയോസ്‌കിന്‍റെ പ്രവര്‍ത്തനം ഇടുക്കി വെള്ളത്തൂവലില്‍ ആരംഭിച്ചു. കുടുംബശ്രീ, സംഘകൃഷി എന്നീ ഗ്രൂപ്പുകളുടെ വിഷ രഹിത പച്ചക്കറി ഉത്പന്നങ്ങള്‍ സ്ഥിരം ആയി വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കുടുംബശ്രീ സിഡിഎസ് ആണ് കിയോസ്‌കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഘ കൃഷി ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമാകുന്ന പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയോടൊപ്പം തന്നെ കുടുംബശ്രീ, മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പാല്‍, മുട്ട, മറ്റ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയും കിയോസ്‌കില്‍ ലഭ്യമാകും. കിയോസ്‌കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വീതം ജില്ലയിലെ 8 ബ്ലോക്കുകളിലെയും ഓരോ സിഡിഎസുകള്‍ക്ക് കുടുംബശ്രീ ജില്ല മിഷന്‍ അനുവദിച്ച് നല്‍കിയിരുന്നു. നേച്ചര്‍ ഫ്രഷ് അഗ്രി കിയോസ്‌കിന്‍റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷിബി എല്‍ദോസ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ആര്‍ ജയന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി. ജോണ്‍സണ്‍ ആദ്യ വില്‍പ്പന നടത്തി. 

ABOUT THE AUTHOR

...view details