കേരള കോൺഗ്രസ് എമ്മിൽ അംഗത്വം സ്വീകരിച്ച് ജോണി നെല്ലൂർ; സ്വാഗതം ചെയ്‌ത് ജോസ് കെ മാണി - Johnny Nellore Kerala Congress M
Published : Jan 27, 2024, 6:46 PM IST
കോട്ടയം: ജോണി നെല്ലൂരിനെ (Johnny Nellore) കേരള കോൺഗ്രസ് എമ്മിലേക്ക് (Kerala Congress M) സ്വാഗതം ചെയ്‌ത് പാർട്ടി ചെയർമാൻ ജോസ് കെ മാണി (Jose K Mani). അദ്ദേഹത്തിന്‍റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഒരാള്‍ തിരിച്ചുവരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയ കരുത്തുനല്‍കും. അങ്ങനെയൊരു വ്യക്തി ഇടതുപക്ഷത്തിന്‍റെ ഭാഗമാകുന്നത് വലിയൊരു സന്ദേശമാണ്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍, യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വലിയ വിജയമുണ്ടായി. അതില്‍ അസ്വസ്ഥരായ പലരും മറുവശത്തുണ്ട്. പലരും ബന്ധപ്പെട്ടിട്ടുമുണ്ട്, കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണി നെല്ലൂര്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ്. പക്ഷേ അന്നതിനുള്ള സാഹചര്യം ഒരുങ്ങിയില്ല. ഇപ്പോഴാണ് അതുണ്ടായതെന്നും ജോസ് കെ മാണി പ്രതികരിച്ചു. കേരളത്തിന്‍റെ കര്‍ഷകര്‍ക്ക് വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അത് ബഫര്‍ സോണായാലും പട്ടയ വിഷമായാലും വന്യമൃഗ ശല്യമായാലും ഏറ്റവും ഫലപ്രദമായി ഇടപെടലുകള്‍ നടത്തിയത് കേരള കോണ്‍ഗ്രസ് എം മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു.