കേരളം

kerala

ETV Bharat / videos

ദുർഗന്ധം വമിക്കുന്ന അവസ്ഥ ; പൂപ്പാറ ടൗൺ പകർച്ചവ്യാധി ഭീഷണിയിലെന്ന് വ്യാപാരികൾ - Poopara Town

By ETV Bharat Kerala Team

Published : Mar 5, 2024, 10:19 PM IST

ഇടുക്കി : പൂപ്പാറ ടൗൺ പകർച്ചവ്യാധി ഭീഷണിയിലെന്ന് വ്യാപാരികൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചതോടെ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും മറ്റും ചീഞ്ഞഴുകി. ഇതോടെ മേഖല ദുർഗന്ധപൂരിതമാണന്നും ഇത് പകർച്ചവ്യാധികൾക്കടക്കം കാരണമാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു (Traders Said Poopara Town is Under Threat Of Epidemic) . ഭക്ഷണസാധനങ്ങൾ മാറ്റുവാൻ പോലും അധികൃതർ അനുവദിക്കുന്നില്ലന്നാണ് വ്യാപാരികളുടെ ആരോപണം. പൂപ്പാറ ടൗൺ ഇപ്പോൾ വിജനമാണ്. പന്നിയാർ പുഴ കയ്യേറിയെന്ന കണ്ടെത്തലിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടക്കം ജില്ലാ ഭരണകൂടം ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടികൾ നടക്കുമ്പോൾ ഭക്ഷണസാധനങ്ങൾ അടക്കം വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ ഉണ്ടായിരുന്നു. മിക്ക കടകളിലും ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യുവാൻ അന്ന് സാധിച്ചിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞതോടുകൂടി ഭക്ഷ്യവസ്‌തുക്കൾ ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ഇത് പകർച്ചവ്യാധി ഭീഷണിയിലേക്ക് നയിക്കുമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞദിവസം സാധനങ്ങൾ മാറ്റുവാൻ ഒരു വ്യാപാരി കട തുറന്നുവെങ്കിലും പൊലീസ് എത്തി തടഞ്ഞു. അടിയന്തരമായി മോശമായ ഭക്ഷണസാധനങ്ങൾ എങ്കിലും മാറ്റുവാൻ കടകൾ തുറന്നു നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ABOUT THE AUTHOR

...view details