ഇടുക്കി:കേരളത്തിലെ ഏറ്റവും മനോഹര ഗ്രാമങ്ങളില്‍ ഒന്നാണ് മൂന്നാറിലെ വട്ടവട. മനോഹരമായ മലഞ്ചെരിവുകളും, ഹരിത സാന്ദ്രമായ താഴ്വരകളും, തട്ടുതട്ടുകളായുള്ള കൃഷിരീതികളും കൊണ്ട് സമ്പന്നമായ വട്ടവട. പച്ചക്കറിയും സ്‌ട്രോബറിയും സൂര്യകാന്തിയുമൊക്കെ വിളയുന്ന കൃഷിയിടങ്ങളും മനോഹര കാഴ്‌ചകളും. എന്നാല്‍ ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ നരക യാത്ര തന്നെ ശരണം. വട്ടവടയില്‍ ആരംഭിച്ച് പഴത്തോട്ടവും ചിലന്തിയാറും ചുറ്റി തിരികെ വട്ടവടയില്‍ എത്തുന്ന 12 കിലോമീറ്റര്‍ റോഡിന്‍റെ അവസ്ഥയാണിത്.
'ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെത്താൻ ഒരു റോഡ് തരുമോ സർക്കാരേ'...'വട്ടവട'യുടെ നരകയാത്രയ്ക്ക് പതിറ്റാണ്ട് പഴക്കം... - വട്ടവടയുടെ നരകയാത്ര
മനോഹരമായ മലഞ്ചെരിവുകളും, ഹരിത സാന്ദ്രമായ താഴ്വരകളും, തട്ടുതട്ടുകളായുള്ള കൃഷിരീതികളും കൊണ്ട് സമ്പന്നമായ വട്ടവടയ്ക്ക് യാത്ര ദുരിതം
Published : Feb 12, 2024, 3:01 PM IST
|Updated : Feb 12, 2024, 3:11 PM IST
ഈ റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. ടാറിങ് ഇളകി മിക്ക ഭാഗങ്ങളും മെറ്റല്‍ കൂനയായി മാറി. പൊടി ശല്യം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. ബൈക്ക് യാത്രികര്‍ അടക്കം അപകടങ്ങളില്‍ പെടുന്നത് ഇവിടുത്തെ പതിവ് കാഴ്‌ചയാണ്. ഗോത്ര മേഖലകളില്‍ നിന്നടക്കം ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടവര്‍ ജീവന്‍ പണയം വെച്ചാണ് ഇതുവഴി വാഹനത്തില്‍ സഞ്ചരിയ്ക്കുന്നത്.