മലയാളികളുടെ ഇഷ്‌ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് മീന്‍. അതില്‍ തന്നെ ഏറ്റവും ഇഷ്‌ടമുള്ള ഐറ്റമാണ് മത്തി. നല്ല പുത്തരി ചോറിനും കറിക്കുമൊപ്പം ഒരു മത്തി വറുത്തത് കൂടിയായാല്‍ കേമമായി. വറുത്തും കറി വച്ചുമെല്ലാം മത്തി കഴിക്കാനാണ് മിക്കവര്‍ക്കും ഇഷ്‌ടം. എന്നാല്‍ മത്തി കൊണ്ടൊരു വെറൈറ്റി വിഭവമുണ്ട്. മത്തി ഇഷ്‌ടമില്ലെങ്കില്‍ പോലും താനെ അതെടുത്ത് കഴിക്കും. അത്രയും ടേസ്റ്റുണ്ട് ഈ വെറൈറ്റി വിഭവത്തിന്. ചോറിനൊപ്പം മാത്രമല്ല നല്ലൊരു നാലുമണി സ്‌നാക്കായും ഇത് കഴിക്കാം. വെറൈറ്റിയായ ഈ വിഭവത്തിന്‍റെ പേര് 'മത്തി പൊതി'. രുചികരമായ ഈ വിഭവത്തിന്‍റെ റെസിപ്പി നോക്കാം.
മത്തി ഇങ്ങയൊന്ന് തയ്യാറാക്കി നോക്കൂ... രുചിയില്‍ നോ കോംമ്പ്രമൈസ് - SARDINE DISH RECIPE
മത്തി കൊണ്ടൊരു സ്‌പെഷല്‍ സ്‌നാക്ക്. 'മത്തി പൊതി' തയ്യാറാക്കേണ്ടതിങ്ങനെ. സ്‌പെഷല്‍ റെസിപ്പിയിതാ...
Published : 4 hours ago
ആവശ്യമായ ചേരുവകള്‍:
- മത്തി
- ഉപ്പ്
- മഞ്ഞള്‍ പൊടി
- മുളക് പൊടി
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്
- കുരുമുളക് പൊടി
- നാരങ്ങ നീര്
- മൈദ
- ബ്രെഡ് ക്രംസ്
- എണ്ണ
തയ്യാറാക്കേണ്ട വിധം: കഴുകി വൃത്തിയാക്കിയ മത്തിയിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തില്‍ അല്‍പം മൈദ പൊടിയെടുത്ത് അതിലേക്ക് മത്തി ഓരോന്നായി ഇടുക. ശേഷം മത്തിയെ പൊതിയും വിധം അത് മൈദയിലിട്ട് പുരട്ടിയെടുക്കാം. തുടര്‍ന്ന് അല്‍പം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി എന്നിവയും അല്‍പം വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഓരോ മത്തിയെടുത്ത് അതില്‍ മുക്കിയതിന് ശേഷം ബ്രെഡ് ക്രംസിലിട്ട് പൊതിഞ്ഞെടുക്കുക. ശേഷം ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് എണ്ണയൊഴിക്കുക. അത് ചൂടായി വരുമ്പോള്‍ അതിലേക്ക് മത്തിയിട്ട് വറുത്ത് കോരുക. ഇതോടെ നല്ല മൊരിഞ്ഞ 'മത്തി പൊതി' റെഡി.
Also Read |
- ഇത് തനി നാടന്‍ രുചി; മിനിറ്റുകള്‍ കൊണ്ട് തയ്യാറാക്കാം 'പഴം അട'
- രാവിലെ ഒട്ടും സമയമില്ലെ? ബ്രേക്ക് ഫാസ്റ്റ് ഇതാക്കാം, ഞൊടിയിടയില്‍ തയ്യാറാക്കാവുന്ന റെസിപ്പി
- പഴമെല്ലാം ഒന്നിച്ച് പഴുത്തോ? ഇങ്ങനെയൊന്ന് ചെയ്‌ത് നോക്കൂ, കാലങ്ങളോളം കേടാകാതെയിരിക്കും
- കറിയുണ്ടാക്കാന്‍ മടിയാണോ? വേഗത്തിലുണ്ടാക്കാനൊരു ഓംലെറ്റ് കറി, റെസിപ്പിയിതാ
- ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...