ന്യൂഡൽഹി: മെറ്റയുടെ സഹായത്തോടെ എഐ ചാറ്റ് ബോട്ടുകളെ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇന്ത്യയിലും മറ്റ് ചില വിപണികളിലും ചാറ്റ്ബോട്ട് മെറ്റ എഐ പരീക്ഷിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഇൻസ്‌റ്റാള്‍ ചെയ്‌ത iOS, Android ബീറ്റ ടെസ്‌റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമാണ്.
യുഎസ് ഉൾപ്പെടെ തെരഞ്ഞെടുത്ത വിപണികളിൽ എഐ ചാറ്റ്ബോട്ട് പരീക്ഷിക്കാൻ വാട്‌സ്ആപ്പ് ആരംഭിച്ചിരുന്നു. 500 ദശലക്ഷത്തിലധികം വാട്‌സ്ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യ, വാട്‌സ്ആപ്പ് ഇന്‍സ്‌റ്റന്‍റ് മെസേജിങ് സേവനത്തിന്‍റെ ഏറ്റവും വലിയ വിപണിയാണ്. ടെക്‌സ്‌റ്റ് പ്രോംപ്റ്റുകള്‍ക്കനുസരിച്ച് ഫോട്ടോ റിയലിസ്‌റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനും ചാറ്റുകൾക്കുള്ളിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയുന്ന ഒരു ചാറ്റ്ബോട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടെക് ഭീമന്‍ മെറ്റ എഐ പുറത്തിറക്കിയിരുന്നു