കേരളം

kerala

ETV Bharat / technology

സാങ്കേതിക പ്രശ്‌നം: മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രോബ-3 വിക്ഷേപണം മാറ്റിവെച്ചു - ISRO POSTPONES PROBA 3 MISSION

പ്രോബ-3 ദൗത്യത്തിന്‍റെ വിക്ഷേപണം മാറ്റിവെച്ച് ഐഎസ്‌ആർഒ. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം നാളേക്ക് മാറ്റിയത്.

PROBA 3 MISSION LAUNCH  ISRO  പ്രോബ 3 ദൗത്യം  ഐഎസ്‌ആർഒ
ISRO reschedules Proba-3 launch (Photo: ISRO)

By ETV Bharat Tech Team

Published : Dec 4, 2024, 4:09 PM IST

ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്‌ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്‍റെ വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രോബ 3 ഉപഗ്രഹങ്ങളുമായി പോകുന്ന പിഎസ്‌എല്‍വി-C59ന്‍റെ വിക്ഷേപണം നാളേക്ക് (ഡിസംബർ 5) നീട്ടിയതായാണ് ഐഎസ്‌ആർഒ അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും നാളെ വൈകുന്നേരം 4.12ന് വിക്ഷേപിക്കുമെന്നാണ് ഐഎസ്‌ആർ അറിയിച്ചത്.

ഇന്ന് (ഡിസംബർ 4) വൈകുന്നേരം 4.08ന് വിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിക്ഷേപണത്തിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്‌ആർഒ അറിയിച്ചത്. പേടകത്തിലെ അപാകതകൾ എന്താണെന്നത് ഐഎസ്‌ആർഒ വിശദീകരിച്ചിട്ടില്ല.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതികരണം:

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) രണ്ട് പേടകങ്ങളാണ് ദൗത്യത്തിന്‍റെ ഭാഗമാകുക. വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിനിടെ പേടകത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതായാണ് ESA അറിയിച്ചത്.

എന്താണ് പ്രോബ-3 മിഷൻ:

രണ്ട് ഉപഗ്രഹങ്ങളെ അയക്കുന്നത് വഴി കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ട്ടിക്കാനും സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം പദ്ധതിയിടുന്നത്. രണ്ട് പേടകങ്ങളെ ഉപയോഗിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിക്കാനാണ് ലക്ഷ്യം. ഇന്ത്യയുടെ പിഎസ്‌എൽവി സി59 റോക്കറ്റിലായിരിക്കും വിക്ഷേപണം.

Also Read:

  1. കൃത്രിമ സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം: സൂര്യന്‍റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പ്രോബ-3 ദൗത്യം
  2. ഗഗൻയാന്‍ ദൗത്യം: മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ തീവ്ര പരിശീലനത്തിൽ; ആദ്യഘട്ടം വിജയകരം
  3. റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി കുഞ്ഞൻ റോബോട്ട്: വൈറലായി വീഡിയോ; ഞെട്ടലോടെ ലോകം
  4. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ: പിഴ ഭീമൻ തുക
  5. ആധാർ കാർഡ് ഇനിയും പുതുക്കിയില്ലേ? സൗജന്യപരിധി ഡിസംബർ 14 വരെ; ഓൺലൈനായി ചെയ്യുന്നതിങ്ങനെ...

ABOUT THE AUTHOR

...view details