ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഗുഗിളുമായി കൈകോര്‍ക്കുന്നു. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ആല്‍ഫാബെറ്റ് ഇന്‍ക് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ സഹായിക്കുക(Google).
അതേസമയം ആധികാരിക വിവരങ്ങള്‍ക്ക് വേണ്ടത്ര പ്രചാരണം നല്‍കും. ഇതിന് പുറമെ വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിക്കുന്ന വിവരങ്ങളുമുണ്ടാകും(ECI).
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആധികാരിക വിവരങ്ങള്‍ തങ്ങള്‍ പങ്കിടാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ച് നിര്‍ണായക വോട്ടിംഗ് വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം. ഗൂഗിള്‍ സെര്‍ച്ചിലൂടെ നിങ്ങള്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യുകയും വോട്ട് ചെയ്യുകയും ചെയ്യാം എന്നതിനെക്കുറിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരങ്ങള്‍ കിട്ടുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ തയാറാക്കുന്നുണ്ട്. എഐ തയാറാക്കുന്ന ഉള്ളടക്കങ്ങള്‍ തിരിച്ചറിയാന്‍ തങ്ങളുടെ ഉപയോക്താക്കളെ സഹായിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കി( false information).
പരസ്യദാതാക്കളിലേറെ പേരും എഐയുടെ കരുത്തും അവസരങ്ങളും ഉപയോഗിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ സുതാര്യത വരുത്താനും അവരുടെ തീരുമാനങ്ങള്‍ ആധികാരികമാകാനും അവരെ സഹായിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങളെ തങ്ങള്‍ പ്രോത്‌സാഹിപ്പിക്കുന്നില്ല.
ഗൂഗിള്‍ ഇതിനകം തന്നെ ഉള്ളടക്കങ്ങള്‍ക്ക് ലേബലുകള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഡ്രീം സ്ക്രീന്‍ പോലുള്ളവ യുട്യൂബില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങള്‍ക്കാണ് ഇവ നല്‍കാന്‍ തുടങ്ങിയിട്ടുള്ളത്.
യുട്യൂബില്‍ ഉള്ളടക്കങ്ങള്‍ തയാറാക്കുന്നവര്‍ അത് യഥാര്‍ത്ഥമാണോ അതോ നിര്‍മ്മിച്ചെടുത്താണോ എന്നത് സംബന്ധിച്ച് രേഖപ്പെടുത്തുന്ന സംവിധാനവും ഉടന്‍ നിലവില്‍ വരും. ആളുകള്‍ ഇത് കാണുമ്പോല്‍ അതിന് മുകളില്‍ ദൃശ്യമാകുന്ന തരത്തിലാകും ഇത് ഉള്‍പ്പെടുത്തുക.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടികള്‍ പിന്‍വലിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരിക ഇടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കാകും തങ്ങള്‍ പ്രാധാന്യം നല്‍കുക. യൂട്യൂബിന്‍റെ ഹോം പേജിലും സെര്‍ച്ച് റിസള്‍ട്ടിലും ഉയര്‍ന്ന നിലവാരമുള്ള, ആധികാരിക ഉറവിടങ്ങളില്‍ നിന്നുള്ള ഉള്ളടക്കങ്ങളാകും നല്‍കുക.
തെറ്റായവിവരങ്ങള്‍,അക്രമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കില്ല. ഇവ ജനാധിപത്യപ്രക്രിയക്ക് ഇടിവുണ്ടാക്കുമെന്നതിനാലാണത്.
തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും നീക്കം ചെയ്യാനുമായി മനുഷ്യ-യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരുപയോഗം തടയാനായി തങ്ങളുടെ നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ ഉപയോഗിക്കും. ഇതിനൊപ്പം തന്നെ എല്ലാ ഇന്ത്യന്‍ ഭാഷകളിലുമുള്ള പ്രാദേശിക വിദഗ്ദ്ധരടങ്ങിയ സംഘത്തെയും 24 മണിക്കൂറും ഇതിനായി നിയോഗിച്ചിട്ടുമുണ്ട്.
തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരസ്യം നല്‍കുന്നതിനും കൃത്യമായ നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. പരസ്യദാതാക്കള്‍ തങ്ങളെ വെളിപ്പെടുത്തിയിരിക്കണം, അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയുണ്ടായിരിക്കണം, സാമ്പത്തിക ഉറവിടങ്ങള്‍ വ്യക്തമായിരിക്കണമെന്നുമടക്കമുള്ള നിബന്ധനകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഉന്നതനിലവാരമുള്ള ഉള്ളടക്കങ്ങളിലടക്കം തങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കണ്ടന്‍റ് പൊവനന്‍സ് ആന്‍ഡ് ഒതന്‍റിസിറ്റി സഖ്യത്തില്‍ തങ്ങള്‍ അടുത്തിടെ ചേര്‍ന്നതായും ഗൂഗിള്‍ വ്യക്തമാക്കി. ഇക്കൊല്ലത്തെ ആഗോള തെരഞ്ഞെടുപ്പുകളില്‍ തെറ്റായ എഐ നിര്‍മ്മിത ചിത്രങ്ങളോ ദൃശ്യങ്ങളോ ശബ്‌ദങ്ങളോ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയും കൈക്കൊണ്ടിട്ടുണ്ട്. നേരത്തെ തന്നെ ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ട്രെയിനിംഗ് നെറ്റ് വര്‍ക്കിനും ഫാക്‌ട് ചെക്കിംഗ് തുടക്കം കുറിച്ചിരുന്നു. ന്യൂസ് റൂമുകളെയും മാധ്യമപ്രവര്‍ത്തകരെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭമാണിത്. തെറ്റായ വിവരങ്ങള്‍ തള്ളി സത്യസന്ധമായ വസ്‌തുതാ പരിശോധനകള്‍ നടത്തിയ വിവരങ്ങള്‍ മാത്രം കൈമാറാനുള്ള സംവിധാനമാണിത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് വസ്‌തുത പരിശോധകരുടെ കൂട്ടായ്മയായ ശക്തിയെയും ഗൂഗിള്‍ പിന്തുണയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് ശക്തി. വാര്‍ത്താ പ്രസാധകരുടെയും ഫാക്‌ട് ചെക്കേഴ്സിന്‍റെയും കൂട്ടായ്മയാണിത്. ഡീപ് ഫേക്കുകള്‍ അടക്കമുള്ളവ നേരത്തെ തിരിച്ചറിയാന്‍ വേണ്ടിയുള്ള ഉദ്യമമാണിത്. തെറ്റായ വിവരങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒരു പരിധി വരെ തടയാന്‍ ഇതിലൂടെ സാധിക്കും.
സര്‍ക്കാരും വ്യവസായികളും പൊതുസമൂഹവും വോട്ടര്‍മാരും എല്ലാവരുമായി ചേര്‍ന്ന് ആധികാരികവും സഹായകവുമായ വിവ രങ്ങള്‍ എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് ഗൂഗിള്‍ ഇന്ത്യ തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.
Also Read:തെരഞ്ഞെടുപ്പ് ബോണ്ട് : രാഷ്‌ട്രീയ കക്ഷികള്‍ക്ക് 'അജ്ഞാത' ഉറവിടങ്ങളില്‍ നിന്ന് 82.42 ശതമാനം വരുമാനമുണ്ടായെന്ന് എഡിആര്‍